jeevan news online

വാർത്തകൾ വിശദമായി

ഐ.എന്‍.എക്‌സ് അഴിമതിക്കേസ്; പി ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും



ഐ.എന്‍.എക്‌സ് അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയെ എതിര്‍ത്ത് സിബിഐ കോടതിക്ക് നല്‍കിയ മറുപടിയും കോടതി പരിഗണിക്കും. വിചാരണക്കോടതി നേരത്തെ ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

അതേസമയം മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും പി. ചിദംബരത്തെ സന്ദര്‍ശിച്ചു. രാവിലെ തിഹാര്‍ ജയിലിലെത്തിയാണ് ഇരുവരും ചിദംബരത്തെ കണ്ടത്.

 

 

 










<

JEEVAN TV NEWS

JEEVAN TV NEWS