jeevan news online

വാർത്തകൾ വിശദമായി

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന വിധി നടപ്പാക്കാത്തതിനെ തുടര്‍ന്ന് സ്വമേധയയെടുത്ത കേസ് സുപ്രിംകോടതി നാളെ പരിഗണിക്കും



മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന വിധി നടപ്പാക്കാത്തതിനെ തുടര്‍ന്ന് സ്വമേധയയെടുത്ത കേസ് സുപ്രിംകോടതി നാളെ പരിഗണിക്കും. വിധി നടപ്പിലാക്കാത്തത് സംബന്ധിച്ച് സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തോട് കോടതിയുടെ പ്രതികരണം എന്താണെന്ന് നാളെയറിയാം.

 ചീഫ് സെക്രട്ടറി കോടതിയില്‍ ഹാജരാകുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. രാവിലെ 11 മണിയോടെ ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ രണ്ടംഗബഞ്ചാണ് കേസ് പരിഗണിക്കുക. ഒറ്റയടിക്ക് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിലുള്ള പാരിസ്ഥിതികപ്രശ്‌നങ്ങളും പ്രായോഗിക ബുദ്ധിമുട്ടുകളും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS