പാലാരിവട്ടത്ത് മേല്‍പ്പാലം നിര്‍മ്മിച്ചത് ദേശീയപാതാ അതോറിറ്റിയുടെ അനുമതിയില്ലാതെയാണെന്ന് വിവരാവകാശരേഖ. മേല്‍പ്പാലം പൂര്‍ത്തിയായശേഷം ദേശീയപാതാ അതോറിറ്റി സുരക്ഷാപരിശോധനയും നടത്തിയിട്ടില്ല. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാന്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് അനുമതി നല്കിയിട്ടുള്ളതായും ദേശീയപാതാ അതോറിറ്റി അറിയിച്ചു.
എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റിനു ലഭിച്ച വിവരാവകാശരേഖയിലാണ് ഈ വിവരങ്ങളുള്ളത്. കേന്ദ്രത്തില്‍ യു.പി.എ. ഭരണമായിരുന്ന 2014 സെപ്റ്റംബറിലാണ് പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണം തുടങ്ങുന്നത്. ഈ സ്വാധീനത്തില്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു.
വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാന്‍ അനുമതിതേടി 2016 ഫെബ്രുവരിയില്‍ പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം കത്ത് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്നാണ് ദേശീയപാതാ അതോറിറ്റി പറയുന്നത്.
മേല്‍പ്പാലം നിര്‍മിക്കുമ്പോള്‍ ആ ഭാഗത്ത് റോഡിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടത് പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയായിരിക്കുമെന്നതടക്കമുള്ള നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതൊന്നും പാലാരിവട്ടത്തിന്റെ കാര്യത്തില്‍ നടന്നിട്ടില്ല.
പാലാരിവട്ടം മേല്‍പ്പാലം ദേശീയപാതാ അതോറിറ്റിയുടെ അനുമതിയോടെയല്ല നിര്‍മിച്ചതെന്നു വ്യക്തമായ സാഹചര്യത്തില്‍ ഇതിനുപിന്നില്‍ നടന്ന അഴിമതിയെക്കുറിച്ച് സി.ബി.ഐ. അന്വേഷിക്കണം.
ദേശീയപാതാ അതോറിറ്റിയിലെ അന്നത്തെ ഉദ്യോഗസ്ഥര്‍കൂടി അറിഞ്ഞുകൊണ്ടായിരുന്നു ക്രമക്കേടിന് വഴിതെളിച്ച നീക്കമെന്ന് വ്യക്തമാണ്. ഈ ആവശ്യവുമായി ലോക്പാലിനെ സമീപിക്കുമെന്ന് ആര്‍ടിഐ കേരള ഫെഡറേഷന് പ്രസിഡന്റ് അഡ്വ.ഡി.ബി.ബിനു പറഞ്ഞു