jeevan news online

വാർത്തകൾ വിശദമായി

ഏഴ് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് അമേരിക്കയിലേയ്ക്ക്



ഏഴ് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് അമേരിക്കയിലേയ്ക്ക് തിരിക്കും. നാളെ ഉച്ചമുതലാണ് ഔദ്യോഗികപര്യടനം തുടങ്ങുന്നത്. ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്ന മോഡി 24ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.

മോഡി-ട്രംപ് കൂടിക്കാഴ്ചക്ക് ശേഷം ചില വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. ഇരുപത്തിയേഴിനാണ് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയില്‍ പ്രധാനമന്ത്രി സംസാരിക്കുക. കശ്മീര്‍വിഷയം ഐക്യരാഷ്ട്രസഭയില്‍ പരാമര്‍ശിക്കേണ്ടതില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം. 24ന് ഹൂസ്റ്റണില്‍ നടക്കുന്ന പരിപാടിയില്‍ അമ്പതിനായിരം ഇന്ത്യക്കാര്‍ പങ്കെടുക്കും

 

 










<

JEEVAN TV NEWS

JEEVAN TV NEWS