jeevan news online

വാർത്തകൾ വിശദമായി

പരാതിക്കാരന്റെ മൊബൈല്‍ഫോണില്‍ സന്ദേശം ലഭിക്കുന്നതിനുള്ള സംവിധാനത്തിന് കേരള പോലീസ് രൂപം നല്‍കിയതായി ഡിജിപി



പരാതിക്കാരന്റെ മൊബൈല്‍ഫോണില്‍ സന്ദേശം ലഭിക്കുന്നതിനുള്ള സംവിധാനത്തിന് കേരള പോലീസ് രൂപം നല്‍കിയതായി ഡിജിപി. ഇതോടെ പോലീസ് സ്റ്റേഷനുകളില്‍
കേസ് രജിസ്റ്റര്‍ ചെയ്യുന്നത് മുതല്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ച് പ്രതി ശിക്ഷിക്കപ്പെടുന്നത് അല്ലെങ്കില്‍ പ്രതിയെ വെറുതെ വിടുന്നതുവരെയുള്ള വിവരങ്ങള്‍ തല്‍സമയം ലഭിക്കും.

പരാതിക്കാരന് തല്‍സമയം പരാതിയുടെ പുരോഗതിയുടെ വിവരങ്ങള്‍ മൊബൈലിലൂടെ  ലഭ്യമാക്കാനായാണ് കേരള പോലീസ് സംവിധാനമൊരുകുന്നത്.
കേസിന്റെ പുരോഗതി ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ അറിയിക്കണമെന്ന പൊതുജനങ്ങളുടെ ആഗ്രഹമാണ് ഈ നടപടിയിലൂടെ പൂര്‍ത്തീകരിക്കുന്നത് എന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു.

ക്രൈം ആന്‍ഡ് ക്രിമിനല്‍  ട്രാക്കിംഗ് നെറ്റ്വര്‍ക്ക് ആന്‍ഡ് സിസ്റ്റം നോഡല്‍ ഓഫീസറും ആംഡ് പോലീസ് ബറ്റാലിയന്‍ ഡി.ഐ.ജിയുമായ പി.പ്രകാശ്, സിസ്റ്റം അനലിസ്റ്റ് മാത്യു സൈമണ്‍ എന്നിവരുടെ ശ്രമഫലമായാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്.

ഈ സംവിധാനത്തിലൂടെ വിവരങ്ങള്‍ ലഭിക്കുന്നതിനായി പരാതി നല്‍കുമ്പോള്‍ തന്നെ മൊബൈല്‍ നമ്പര്‍ കൂടി ലഭ്യമാക്കിയിരിക്കണം. സന്ദേശങ്ങള്‍ ലഭിക്കാത്തവര്‍         
സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണമെന്ന് സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ഥിച്ചു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS