jeevan news online

വാർത്തകൾ വിശദമായി

ഓണവിപണിയില്‍ ഏത്തയ്ക്ക ഉപ്പേരിക്ക് വന്‍ഡിമാന്റ ്



ഓണവിപണിയില്‍ ഏത്തയ്ക്ക ഉപ്പേരിക്ക് വന്‍ഡിമാന്റ്. വെളിച്ചെണ്ണയുടെ വിലകൂടുതല്‍ വ്യാപാരികളെ പ്രതികൂലമായി ബാധിച്ചെങ്കിലും ആവശ്യക്കാരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. ഏത്തയ്ക്കകൊണ്ടുള്ള വറ്റലും ഉപ്പേരിയും കളിയടയ്ക്കയുമാണ് ഓണക്കാലത്തെ പ്രിയവിഭവങ്ങള്‍.

ഓണം അടുത്തതോടെ കായവറുത്തതും ശര്‍ക്കരവരട്ടിയും തേടി കടകളിലേക്ക് ആളുകളുടെ ഒഴുക്കാണ്. ആഘോഷങ്ങള്‍ ഓണത്തിരക്കിലേക്ക് മാറുമ്പോള്‍ ഓണസദ്യ കേമമാക്കാന്‍ ഏത്തയ്ക്ക വറ്റലും ശര്‍ക്കരവരട്ടിയും വിപണിയില്‍ സജീവമായി.ഏത്തയ്ക്കകൊണ്ടുള്ള ചിപ്‌സും  ഉപ്പേരിയുമാണ് വിപണിയിലെ താരങ്ങള്‍.

വില കുതിച്ചുയരുന്നുവെങ്കിലും ആവശ്യക്കാരുടെ എണ്ണത്തില്‍ കുറവില്ല.എണ്ണയില്‍ വറുത്തെടുത്ത കായ വറ്റലിനാണ് ആവശ്യക്കാരെറെയുള്ളത്.കിലോക്ക് 320 രൂപാമുതല്‍ 350 രൂപാവരെയാണ് ചിപ്‌സിന്റെ വില. ആവശ്യക്കാര്‍ക്കനുസരിച്ച് വ്യത്യസ്ത നിരക്കില്‍ ഏത്തയ്ക്ക് ചിപ്‌സ് ലഭ്യമാണ്. ഓണം അടുത്തതോടെ കച്ചവടം കൂടിയെന്ന് വ്യാപാരികള്‍ പറയുന്നു.

നാടന്‍ ഏത്തക്കുലകള്‍ വെളിച്ചെണ്ണയില്‍ ഉടന്‍ വറുത്തുനല്‍കുന്ന ചിപ്‌സ് കടകളിലാണ് തിരക്കേറുന്നത്. ഏത്തക്കുലകള്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും  കമ്പോളങ്ങളിലെത്തുന്നുണ്ടെങ്കിലും നാടന്‍ കുലകള്‍ക്ക് തന്നെയാണ് ആവശ്യക്കാരേറെയും. ഓണം ആഘോഷിക്കുന്നതില്‍ പിശുക്കു കാട്ടാത്ത മലയാളികള്‍ ഗുണനിലവാരത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS