jeevan news online

വാർത്തകൾ വിശദമായി

ഓണക്കാലത്ത് രുചി വൈവിധ്യങ്ങള്‍ നുണയാനെത്തുന്നവരുടെ ഇഷ്ട ഇടമാവുകയാണ് തിരുവനന്തപുരം



ഓണക്കാലത്ത് രുചി വൈവിധ്യങ്ങള്‍ നുണയാനെത്തുന്നവരുടെ ഇഷ്ട ഇടമാവുകയാണ് തിരുവനന്തപുരം.  പുതിയ ഭക്ഷണ രീതിയില്‍ മലയാളികള്‍ ഊറ്റം കൊള്ളുമ്പോഴും ഓണസദ്യയ്ക്ക് വന്‍ ഡിമാന്റു തന്നെയാണ് ലഭിക്കുന്നത്. വിവിധ തരം പായസങ്ങളും അനന്തപുരി ഓണസദ്യകളെ വേറിട്ടതാക്കുന്നു

സദ്യയും പായസവുമൊക്കെ ഇല്ലാതെ എന്ത് ഓണാഘോഷം.തിരുവനന്തപുരത്ത് 12 ഇനങ്ങളില്‍ വ്യത്യസ്ത പായസമൊരുക്കി കെ ടി ഡി സി യും രുചി വൈവിധ്യങ്ങള്‍ അവതരിപ്പിക്കുന്നു.

കൂടാതെ സ്വകാര്യ ഭക്ഷണശാലകളിലും മുന്തിയ ഇനം ഹോട്ടലുകളും ഓണത്തെ സ്വീകരിക്കാന്‍ ഒരുങ്ങി. 32 വര്‍ഷമായി കെ ടി ഡി സി ഇത്തരത്തില്‍ പായസ മേളയും ഓണസദ്യയും സംഘടിപ്പിക്കുന്നതായി ചൈത്രം കെ ടി ഡി സി  ജി.എം. ബിജി ആനന്ദ് ജീവന്‍ ന്യൂസിനോട് പറഞ്ഞു.

പായ്ക്ക് ചെയ്ത ഒരു ലിറ്റര്‍ പായസത്തിന് 280 രൂപ കൊടുക്കണം. അര ലിറ്റര്‍ പായസത്തിനാകട്ടെ 150 രൂപയും കപ്പിന് 30 രൂപയുമാണ് വില.

തിരുവോണ ദിവസം വരെ ഓണസദ്യയും കെ ടി ഡി സി യുടെ ഭക്ഷണശാലകളില്‍ ടൂറിസം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ 25 ലധികം വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യയ്ക്ക്  390 രൂപ കൊടുക്കണം.

കുട്ടികള്‍ക്ക് ചെറിയ ഇളവും ഇതില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.കാണം വിറ്റും ഓണമുണണമെന്നുള്ള സന്ദേശത്തെ അന്വര്‍ഥമാക്കുകയാണ് ഇത്തരം പായസമേളകളും ഓണവിഭവങ്ങളും.

 

 










<

JEEVAN TV NEWS

JEEVAN TV NEWS