jeevan news online

വാർത്തകൾ വിശദമായി

വേറിട്ട മാതൃക ; യുവതിക്ക് മാംഗല്യം



പ്രളയക്കെടുതിയില്‍ വിവാഹം മുടങ്ങുമെന്ന് ആശങ്കയില്‍ കഴിഞ്ഞ ചാത്തന്നൂര്‍ സ്വദേശി ജീഷ്മയുടെ വിവാഹം മത സഹോദര്യത്തിന്റെ വേദിയായി. കോഴിക്കോട് ചേളന്നൂര്‍ സ്വദേശി ബൈജുവാണ്  
ജീഷ്മക്ക് വരണമാല്യം ചാര്‍ത്തിയത്.

 ഒിവാഹചെലവും വീട് നിര്‍മാണവും ഏറ്റെടുത്ത മാതൃസ്‌നേഹ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഷാനും കുടുംബവും ചാരിതാര്‍ത്ഥ്യത്തിന്റെ നിറവിലുമായി

കോഴിക്കോട് കണ്ണങ്കര നരസിഹം ക്ഷേത്രത്തില്‍ ലളിതമായ  ചടങ്ങില്‍ നടന്ന ഈ വിവാഹം സാധാരണ വിവാഹ വേദിയായിരുന്നില്ല .ഇക്കഴിഞ്ഞ പ്രളയ കെടുതിയില്‍ ഒരമ്മയുടെയുടെയും മകളുടെയും  സംങ്കട  കടല്‍ മാറ്റിയ നിമിഷം കൂടിയായിരുന്നു .

ചേളന്നൂര്‍ സ്വദേശി ബൈജു ,ജീഷ്മക്ക് മിന്നു ചാര്‍ത്തി ജീഷ്മയുടെ  വിവാഹവും വീട് നിര്‍മ്മാണവും   ഏറ്റെടുത്ത മാതൃ സ്‌നേഹ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഷാന്‍ പി യും കുടുംബവും മതത്തിന്റെ വേലിക്കെട്ടുകള്‍ മാറ്റിയാണ് ക്ഷേത്ര സാന്നിന്ധിയില്‍ നിറസാന്നിധ്യമായത്  

ഒന്നരമാസം മുന്‍പേ നിശ്ചയിച്ച ജീഷ്മയുടെ വിവാഹ അടുത്തെത്തുന്നതിനിടയിലാണ് പ്രളയം ഈ കുടുംബത്തെ നിരാശയിലേക്ക് എത്തിച്ചത് എന്നാല്‍ ജീഷ്മയുടെ ആശങ്കക്ക് വിരാമമിട്ട് ഷാന്‍ സഹായ സന്നദ്ധതയുമായി എത്തി

വിവാഹത്തിനുള്ള ക്യാമറ നിജാസ് കൊടുവള്ളിയും വാഹന സൗകര്യം ഫ്രണ്ട് ലൈന്‍ മുക്കവും നല്‍കി.പ്രളയ ദുരിതത്തില്‍ പകച്ചു പോയ ജീഷ്മയുടെ കുടുമ്ബത്തിന്റെ കണ്ണീര്‍ ഇതോടെ സന്തോഷാശ്രുവായി മാറി ഒപ്പം സഹായം ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചതിന്റെ നിറവില്‍ ഷാനും കുടും ബവും
 

 

 










<

JEEVAN TV NEWS

JEEVAN TV NEWS