jeevan news online

വാർത്തകൾ വിശദമായി

ജോസഫ് മാര്‍ ബര്‍ന്നബാസ് എപ്പിസ്‌കോപ്പായുടെ സപ്തതി ആലോഷങ്ങള്‍ക്ക് തുടക്കം



മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ തിരുവനന്തപുരം കൊല്ലം ഭദ്രാസന അദ്ധ്യക്ഷന്‍ ജോസഫ് മാര്‍ ബര്‍ന്നബാസ് എപ്പിസ്‌കോപ്പായുടെ സപ്തതി ആഘോഷങ്ങള്‍ക്ക് തുടക്കമായി കേരള ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ തിരുവനന്തപുരം കൊല്ലം ഭദ്രാസന അദ്യക്ഷന്‍ ജോസഫ് മാര്‍ ബര്‍ന്നബാസ് എപ്പിസ്‌കോപ്പായുടെ സപ്തതി ആലോഷങ്ങള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമായി. ആഘോഷ പരിപാടികള്‍ ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

മാര്‍ത്തോമ്മാ സഭ പരമാദ്ധ്യക്ഷന്‍ ഡോ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ അധ്യക്ഷനായിരുന്നു.
ബസേലിയോസ് ക്ലീവീസ് കത്തോലിക്ക സപ്തതി സന്ദേശം നല്‍കി.

പാളയം ഇമാം സുഹൈബ് മൗലവി, ഡോ സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പൊലീത്താ ,ഡോ എബ്രഹാം മാര്‍ പൗലോസ് എപ്പികസ്‌കോപ്പ് ,ഡോ തൊമസ് മാര്‍ തീത്തോസ് ,ഭദ്രാസന സെക്രട്ടറി റവറന്റ് ഈപ്പന്‍ ചെറിയാന്‍, ട്രഷറര്‍ സാബു അലക്‌സ് എന്നിവര്‍ സംസാരിച്ചു.

സപ്തതി പ്രോജക്ടായ കരുതല്‍ പദ്ധതിയിലൂടെ കിടപ്പു രോഗികള്‍ക്കുള്ള പാലിയേറ്റീവ് പദ്ധതി ആരംഭിക്കാനും തീരുമാനമായി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS