jeevan news online

വാർത്തകൾ വിശദമായി

എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഇന്ധനം നല്‍കില്ലെന്ന തീരുമാനം മരവിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു



എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഇന്ധനം നല്‍കില്ലെന്ന തീരുമാനം മരവിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. ആറ് വിമാനത്താവളങ്ങളിലാണ് ഇന്ധനം നല്‍കുന്നത് നിര്‍ത്താന്‍ എണ്ണക്കമ്പനികള്‍ തീരുമാനമെടുത്തിരുന്നത്.

കുടിശ്ശിക വരുത്തിയതിന്റെ പേരിലായിരുന്നു കടുത്ത തീരുമാനം. പുണെ, റാഞ്ചി, പട്‌ന, മൊഹാലി, കൊച്ചി, വിശാഖപട്ടണം എന്നീ വിമാനത്താവളങ്ങളിലായിരുന്നു എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഇന്ധനവിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

 സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തതോടെയാണ് വിമാന കമ്പനികള്‍ നിലപാട് മയപ്പെടുത്തിയത് എണ്ണക്കമ്പനികള്‍ക്ക് എയര്‍ ഇന്ത്യ 4500 കോടി രൂപയാണ് നല്‍കാനുള്ളത്. കുടിശ്ശികയിലേക്ക് പ്രതിമാസം 100 കോടി രൂപ വീതം നല്‍കാമെന്ന് ധാരണയായതോടെയാണ് വിലക്ക് നീക്കാന്‍ എണ്ണക്കമ്പനികള്‍തീരുമാനിച്ചത്.

 ഓഗസ്റ്റ് 22നാണ് എയര്‍ ഇന്ത്യക്ക് ഇന്ധനം നല്‍കേണ്ടെന്ന നിലപാട് എണ്ണ കമ്പനികള്‍ സ്വീകരിച്ചത്. ശനിയാഴ്ച വൈകുന്നേരം തന്നെ വിമാനങ്ങള്‍ക്ക് ഇന്ധനം വിതരണം ചെയ്തു തുടങ്ങിയതായി എയര്‍ ഇന്ത്യ വക്താവ്പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS