jeevan news online

വാർത്തകൾ വിശദമായി

പാലാ ഉപതെരഞ്ഞെടുപ്പില്‍ കത്തോലിക്ക സഭയുടെ പിന്തുണ തേടി മാണി സി കാപ്പന്‍ പാലാ ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ചു



പാലാ ഉപതെരഞ്ഞെടുപ്പില്‍ കത്തോലിക്ക സഭയുടെ പിന്തുണ തേടി ഇടതു മുന്നണി സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ പാലാ ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ചു. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി മാണി സി കാപ്പന്‍ രാവിലെ കൂടിക്കാഴ്ച നടത്തി.

ഉപതെരഞ്ഞെടുപ്പില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായി മാണി സി കാപ്പന്‍ പറഞ്ഞു.പാലാ ബിഷപ്പ് ഹൗസില്‍ എത്തിയാണ് ഇടതു മുന്നണി സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ പിന്തുണ തേടിയത്.

അതേസമയം ഇടതുമുന്നണിയുടെ ഭവന സന്ദര്‍ശനത്തിനും തുടക്കമായി.. മണ്ഡലത്തിലുള്ള 176 ബൂത്തുകളിലെ വീടുകളിലും മുന്നണി പ്രവര്‍ത്തകര്‍ എത്തി സ്ഥാനാര്‍ത്ഥിയുടെ അഭ്യര്‍ത്ഥനയും ഓണാശംസയും എത്തിക്കുന്നുണ്ട്.

 തിങ്കളാഴ്ച ആദ്യഘട്ടം പൂര്‍ത്തിയാക്കി അടുത്ത ശനിയാഴ്ച മുതല്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനാണ് ഇടതുമുന്നണി തീരുമാനം. അതേസമയം, പഞ്ചായത്തുത്തല കണ്‍വെന്‍ഷനുകള്‍  പൂര്‍ത്തിയാക്കി നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ നടത്താനുള്ള ഒരുക്കത്തിലാണ് എന്‍ഡിഎ.

 

 










<

JEEVAN TV NEWS

JEEVAN TV NEWS