jeevan news online

വാർത്തകൾ വിശദമായി

കളമശ്ശേരി എസ്‌ഐയെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദാംശങ്ങള്‍ തേടി



കളമശ്ശേരി എസ്‌ഐയെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദാംശങ്ങള്‍ തേടി . പൊലീസുകാരന്റെ കൃത്യനിര്‍വ്വഹണത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെടുന്നതെങ്ങനെയാണെന്നും കോടതി ചോദിച്ചു.

സിപിഎം നോതാവും എസ്‌ഐയും തമ്മിലെ സംഭാഷണം കേട്ടശേഷമാണ് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്.

 അതേസമയം സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ എസ്‌ഐയുടെ കൃത്യനിര്‍വ്വഹണത്തില്‍ ഇടപെട്ടിട്ടില്ലെന്നും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സ്വാഭാവികമായ കാര്യം തിരക്കല്‍ മാത്രമാണ് ഉണ്ടായതെന്നും അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു.

എല്ലാ പൊതുപ്രവര്‍ത്തകരും ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടി വരും. അത് കൃത്യനിര്‍വ്വഹണത്തിലുള്ള ഇടപെടലായി കാണരുതെന്നും അഡ്വക്കേറ്റ് ജനറല്‍ കൂട്ടിച്ചേര്‍ത്തു. ഈ മാസം 19ന് വിശദാംശങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 കളമശ്ശേരി എസ്‌ഐയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എസ്‌ഐ ആണ് അപമര്യാദയായി പെരുമാറിയതെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞിരുന്നു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS