jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്തിന്റെ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം



സംസ്ഥാനത്തിന്റെ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോഅലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

 നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് ആയിരിക്കും. അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

 പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. മണ്‍സൂണ്‍ ശക്തിപ്രാപിച്ചതാണ് കനത്തമഴയ്ക്ക് കാരണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒഡീഷ തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദ്ദവും മഴയ്ക്ക് കാരണമാണ്. അതേസമയം, കേരളാതീരത്ത് മീന്‍ പിടിക്കാന്‍ പോകുന്നതില്‍ തടസ്സമില്ല

 

 










<

JEEVAN TV NEWS

JEEVAN TV NEWS