jeevan news online

വാർത്തകൾ വിശദമായി

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ ഹൈക്കോടതി സ്വമേധയാകേസെടുത്തു



കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ ഹൈക്കോടതി സ്വമേധയാകേസെടുത്തു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.

നഗരത്തിലെ ആറു പ്രധാന റോഡുകളുടെ ശോചനീയാവസ്ഥ പ്രത്യേകം എടുത്തു പറഞ്ഞാണ് ഹൈക്കോടതി വിഷയത്തില്‍ സ്വമേധയാ ഇടപെട്ടിരിക്കുന്നത്. കലൂര്‍ കടവന്ത്ര റോഡ്, തമ്മനം പുല്ലേപ്പടി റോഡ്, തേവര റോഡ്, പൊന്നുരുന്നി പാലം റോഡ്, ചളിക്കവട്ടം റോഡ്, വൈറ്റില കുണ്ടന്നൂര്‍ റോഡ് എന്നിവയാണ് കോടതി പരാമര്‍ശിച്ച പ്രധാന റോഡുകള്‍.

ഈ റോഡുകളുടെ അവസ്ഥ പരിതാപകരമാണെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.റോഡുകളില്‍ വാഹനം ഓടിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.ദിനം പ്രതി നിരവധി അപകടങ്ങള്‍ പതിവാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കാത്തില്‍ വ്യക്തമാക്കിയിരുന്നു.

 തുടര്‍ന്നാണ് ചീഫ് ജസ്റ്റിസിന്റെ ബഞ്ച് സ്വമേധയാ കേസെടുത്ത് നടപടികളാരംഭിച്ചത്. കേസില്‍ സര്‍ക്കാരിനും പൊതുമരാമത്ത് വകുപ്പിനും കൊച്ചിന്‍ കോര്‍പറേഷനും ഹൈക്കോടതി നോട്ടീസയക്കാനും ഉത്തരവായി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS