jeevan news online

വാർത്തകൾ വിശദമായി

പാലാരിവട്ടം പാലം അഴിമതിക്കേസ് ; പ്രതികള്‍ റിമാന്റില്‍



പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പിഡബ്ല്യുഡി സെക്രട്ടറി
ടി ഒ സൂരജ് ഉള്‍പ്പടെ നാല് പ്രതികളെയും സെപ്റ്റംബര്‍ 19 വരെ വിജിലന്‍സ് കോടതി റിമാന്റ് ചെയ്തു. പ്രതികളുടെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും.

സൂരജിന് പുറമേ,പാലം പണിത നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ട്!സി്‌ന്റെ  എം ഡി സുമീത് ഗോയല്‍, കിറ്റ്‌കോയുടെ മുന്‍ എംഡി ബെന്നി പോള്‍, ആര്‍ബിഡിസികെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി ഡി തങ്കച്ചന്‍ എന്നിവരെയാണ് സെപ്റ്റംബര്‍ 19 വരെ കോടതി റിമാന്റ് ചെയ്തത്.

 പ്രതികളെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് അയച്ചു. അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളാണ് നാല് പ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കരാറുകാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പടെയുള്ളവരാണ് കേസിലെ മറ്റ് പ്രതികള്‍. കേസിലാകെ 17 പ്രതികളാണുള്ളത്.

 കേസുമായി ബന്ധപ്പെട്ട് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെയും വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.
കേസന്വേഷണം പ്രതികളുടെ സാമ്പത്തിക ഇടപാടുകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് വിജിലന്‍സ്.

 ദേശീയ പാത അതോറിറ്റിയെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ പാലാരിവട്ടം പാലത്തിന്റെ നിര്‍മാണം  ഏറ്റെടുത്തത് അഴിമതിക്ക് കളമൊരുക്കാനായിരുന്നു ഈ തീരുമാനം എന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍.

 

 










<

JEEVAN TV NEWS

JEEVAN TV NEWS