jeevan news online

വാർത്തകൾ വിശദമായി

ഗണേശോല്‍സവത്തിന് സമാപനം



എറണാകുളം ഗണേശോല്‍സവ ട്രസ്റ്റ് സംഘടിപ്പിച്ച ഗണേശോല്‍വത്തിന് ആയിരങ്ങള്‍ പങ്കെടുത്ത സമാപനം. ഇതോനുബന്ധിച്ച് വിശേഷാല്‍ ഋണമോചന മഹാഗണപതിഹോമവും  നടന്നു.

കടബാധ്യതകള്‍ ഉണ്ടാകാതിരിക്കാനും, ഉണ്ടയിട്ടുള്ള ബാധ്യതകള്‍ മാറിക്കിട്ടുന്നതിനും, ധനാഗമമാര്‍ഗ്ഗങ്ങളിലെ തടസ്സങ്ങള്‍ ഉ•ൂലനം ചെയ്യുന്നതിനുമായ വിശേഷാല്‍ പൂജകളോടെയായിരുന്നു ഇത്തവണത്തെ ഗണേശോല്‍സവത്തിന്റെ സമാപനം.

 1994ല്‍ ആരംഭിച്ച ഗണേശോല്‍സം, 98 മുതല്‍ എല്ലാ ജാതി മതസ്ഥരേയും പങ്കെടുപ്പിച്ച്  ഉല്‍സവമാക്കി മാറ്റിയെന്ന് ശിവസേന ജില്ലാപ്രസിഡന്റ് സജി തുരുത്തിക്കുന്നേല്‍ പറഞ്ഞു.

ആഘോഷത്തിലൊതുങ്ങിയിരുന്ന ഗണേശോല്‍സവത്തെ  ദിവസേനയുള്ള പൂജകളിലൂടെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കിയെന്ന്  സംഘാടകര്‍ പറഞ്ഞു.


ഹൈബി ഈഡന്‍ എംപി മിഴിതുറക്കല്‍ ചടങ്ങ് നടത്തിയതോടെയാണ് ഉല്‍സവത്തിനു തുടക്കമായത്. 14 നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള 30 വിഗ്രഹങ്ങള്‍ ചൊവ്വാഴ്ച വൈകിട്ട് ഘോഷയാത്രയായി പുതുവൈപ്പ് സൂബ്രഹ്മണ്യക്ഷേത്രത്തിലെത്തിച്ച് പൂജകള്‍ നടത്തിയ ശേഷം കടലില്‍ നിമഞ്ജനം ചെയ്തതോടെ ഗണേശോല്‍സവത്തിന് സമാപനമായി. ചടങ്ങില്‍ പത്മ അവാര്‍ഡ് ജേതാവ് കെജി ജയനെ ആദരിച്ചു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS