jeevan news online

വാർത്തകൾ വിശദമായി

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് ജസ്റ്റിസ് പി സദാശിവം



ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് ജസ്റ്റിസ് പി സദാശിവം. യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷവും പരീക്ഷാ ക്രമക്കേടുകളും ദൗര്‍ഭാഗ്യകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്ഭവന്‍ ജീവനക്കാര്‍ സംഘടിപ്പിച്ച യാത്രയപ്പ് ചടങ്ങിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പി സദാശിവം.
കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്ന പി സദാശിവത്തിന് ജീവനക്കാര്‍ രാജ്ഭവനില്‍ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.

സാംസ്‌കരികപരമായി ഉയര്‍ന്നു നില്‍ക്കുന്നവരാണ് കേരള ജനത. 5 വര്‍ഷം അവരുടെ ഗവര്‍ണറായി ഔദ്യോഗിക ജീവിതം നയിക്കാനായതില്‍ അഭിമാനമുണ്ടെന്ന് മറുപടി പ്രസംഗത്തില്‍ പി സദാശിവം.ശബരിമല സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സംതൃപ്തനാണെന്നും സദാശിവം കൂട്ടിച്ചേര്‍ത്തു.
യൂണിവേഴ്‌സിറ്റി കോളേജ് വിഷയം ദൗര്‍ഭാഗ്യകരമായിരുന്നു. പരീക്ഷാ ക്രമക്കേടുകളില്‍ ഉള്‍പ്പെടെ നിരവധി പരാതികള്‍ ലഭിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

കാലാവധി പൂര്‍ത്തിയാക്കി ജസ്റ്റിസ് പി സദാശിവം ബുധനാഴ്ച്ച വൈകിട്ട്  ജന്മനാട്ടിലേക്ക് യാത്ര തിരിക്കും. നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യാഴാഴ്ച രാവിലെ കേരളത്തിലെത്തും.

 

 










<

JEEVAN TV NEWS

JEEVAN TV NEWS