jeevan news online

വാർത്തകൾ വിശദമായി

നന്തിലത്ത് ജി മാര്‍ട്ടിന്റെ 36 ആമത് ഷോറും എറണാകുളം ലിസ്സി ജംഗ്ഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചു



നന്തിലത്ത് ജി മാര്‍ട്ടിന്റെ 36 ആമത് ഷോറും എറണാകുളം ലിസ്സി ജംഗ്ഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹൈബി ഈഡന്‍ എംപിയും, മേയര്‍ സൗമിനി ജെയിനും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ഗോപു നന്തിലത്തിന്റെ നേതൃത്ത്വത്തിലുള്ള നന്തിലത്ത് ജി മാര്‍ട്ടിന്റെ രണ്ടാമത്തെ ഷോറൂമാണ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.. നന്തിലത്ത് ജി മാര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും, സേവനങ്ങള്‍ക്കും മെയര്‍ സൗമിനി ജെയിനും എംപി ഹൈബി ഈഡനും ആശംസകള്‍ നേര്‍ന്നു.

ഗൃഹോപകരണങ്ങളുടെ വില്‍പനയില്‍ മാത്രമല്ല, വില്‍പനാന്തര സേവനത്തിലുമുള്ള വിട്ടുവീഴ്ചയില്ലാത്ത അച്ചടക്കമാണ് നന്തിലത്ത് ജി മാര്‍ട്ടിനെ വേറിട്ടു നിര്‍ത്തുന്നതെന്ന് എംഡി ഗോപു നന്തിലത്ത് പറഞ്ഞു.

ചടങ്ങില്‍ ഷൈനി ഗോപു നന്തിലത്ത്, അര്‍ജുന്‍ നന്തിലത്ത്, ചന്ദ്രന്‍ നന്തിലത്ത്, ഐശ്വര്യ സുജിത്, അഷ്‌വിക അര്‍ജുന്‍, കൊച്ചി കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി, വാര്‍ഡ് കൗണ്‍സിലര്‍ എംജെ അരിസ്റ്റോട്ടില്‍, സിപിഐ ജില്ലാ സെക്രട്ടറി പി രാജു, ബിജെപി നേതാവ് പിഎം വേലായുധന്‍,തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS