jeevan news online

വാർത്തകൾ വിശദമായി

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ചുദിവസമാക്കി കുറയ്ക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശ



സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ചുദിവസമാക്കി കുറയ്ക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശ. വിരമിക്കല്‍ പ്രായം ഘട്ടംഘട്ടമായി 60 ആക്കണമെന്നും കമ്മിഷന്‍ ശുപാര്‍ശചെയ്തു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഭരണ പരിഷ്‌കാര കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.

ജീവനക്കാരുടെ മാനസികസമ്മര്‍ദം കുറയുന്നതുള്‍പ്പെടെയുള്ള നേട്ടങ്ങള്‍ പ്രവൃത്തിദിനം കുറയ്ക്കുന്നതിലൂടെ ഉണ്ടാകുമെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍. ഞാറാഴ്ച കൂടാതെ എല്ലാ ശനിയാഴ്ചയും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കണം.

ശനിയാഴ്ച അവധി നല്‍കുമ്‌ബോള്‍ പകരം മറ്റുദിവസങ്ങളില്‍ ഓഫീസ് പ്രവര്‍ത്തനം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെയാക്കണമെന്നും ശുപാര്ശ  ചെയ്യുന്നു.  ഇപ്പോള്‍ പത്തുമുതല്‍ അഞ്ചുവരെയാണ് സര്‍ക്കാര്‍ ഓഫീസുകളിലെ ജോലി സമയം.

ഉച്ചയൂണിന് ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയില്‍ അരമണിക്കൂര്‍ ഇടവേള നല്‍കണം. ഓഫീസ് സമയത്തിന് അനുസരിച്ച് പൊതുഗതാഗത സൗകര്യങ്ങളൊരുക്കാന്‍ അതാത് വകുപ്പുകളുമായി ചര്‍ച്ച നടത്തണം.

ജീവനക്കാര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ജോലിസമയം ക്രമീകരിക്കുന്നതിന്റെ സാധ്യതയും പരിഗണിക്കാം. അങ്ങനെയെങ്കില്‍ ജീവനക്കാര്‍ ഓഫീസിലെത്തുന്ന സമയവും പോകുന്ന സമയവും കൃത്യമായി രേഖപ്പെടുത്തി നിശ്ചിതസമയം ജോലിചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്ശ ചെയ്യുന്നു.

കൂടാതെ ഓഫീസുകള്‍ തുടങ്ങുന്നതിന് ഒരുമണിക്കൂര്‍ മുമ്‌ബെങ്കിലും സ്‌കൂള്‍ തുറക്കണമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.
.എസ്.സി. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായം 40ല്‍നിന്ന് 32 ആയി കുറയ്ക്കണമെന്നും കുറഞ്ഞപ്രായം 18ല്‍നിന്ന് 19 ആക്കണമെന്നും ശുപാര്ശ ചെയ്യുന്നു

 

 










<

JEEVAN TV NEWS

JEEVAN TV NEWS