jeevan news online

വാർത്തകൾ വിശദമായി

പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ 41 ആമത്തെ ഷോറൂം കൊല്ലം കൊട്ടാരക്കരയില്‍ പ്രവര്‍ത്തനമാരംഭിച്ചു



പ്രമുഖ ഗൃഹോപകരണ വിപണനക്കാരായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ 41 ആമത്തെ ഷോറൂം കൊല്ലം കൊട്ടാരക്കരയില്‍ പ്രവര്‍ത്തനമാരംഭിച്ചു. വിവിധ ബ്രാന്റുകളിലുള്ള ഗൃഹോപകരണങ്ങളുടെ വിപുലമായ ശേഖരമാണ് ഷോറൂമില്‍ സജ്ജമാക്കിയിട്ടുള്ളത്

പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ  കൊട്ടാരക്കരയില്‍ പ്രവര്‍ത്തനമാരംഭിച്ച ഷോറൂം നഗരസഭാ ചെയര്‍പേഴ്‌സന്‍ ബി.ശ്യാമളയമ്മ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ രാമകൃഷ്ണന്‍, ചലച്ചിത്ര പ്രതിഭകളായ ജഗദീഷ്, കലാഭവന്‍ പ്രചോദ്, ശാലു കുര്യന്‍, മീര, ബിജുക്കുട്ടന്‍, ബിന്ദു, ഷിബു എന്നിവര്‍ പങ്കെടുത്തു.

 വീടുകള്‍ക്കും ഓഫീസുകള്‍ക്കും അനുയോജ്യമായ എല്ലാ പ്രമുഖ ബ്രാന്‍ഡുകളിലുള്ള ഗൃഹോപകരണങ്ങളുടേയും  വിപുലമായ ശേഖരമാണ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. ഓഫറുകളെല്ലാം പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ  41 ഷോറൂമുകളില്‍ ലഭ്യമാണെന്ന് പിട്ടാപ്പിള്ളില്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍പോള്‍ പറഞ്ഞു.


ഓണത്തോടനുബന്ധിച്ച് പിട്ടാപ്പിള്ളില്‍ പൊന്നും പണവും ഓഫറിലൂടെ ബമ്പര്‍ സമ്മാനമായി 101 പവന്‍ സ്വര്‍ണവും പര്‍ച്ചേയ്‌സുകള്‍ക്ക് ക്യാഷ് ബാക്ക് കൂപ്പണും സ്വന്തമാക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. വിലക്കുറവും എല്ലാ ഉപകരണങ്ങള്‍ക്കും എക്സ്റ്റന്‍ഡ് വാറണ്ടി സൗകര്യവും പലിശരഹിത തവണ വ്യവസ്ഥയില്‍ ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കാനവസരവും എക്‌സ്‌ചേസ്‌ചേഞ്ച് സൗകര്യവുമുണ്ട്.

 വൈദ്യുതി ചെലവേറിയ പഴയ എയര്‍ കണ്ടീഷണറുകള്‍ മാറ്റി സ്റ്റാര്‍ റേറ്റിങ്ങോടു കൂടിയ പുതിയ ഇന്‍വെര്‍ട്ടര്‍ എസി കള്‍ സ്വന്തമാക്കാനും ഷോറൂമില്‍ അവസരമുണ്ട്.        

 

 










<

JEEVAN TV NEWS

JEEVAN TV NEWS