jeevan news online

വാർത്തകൾ വിശദമായി

ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ ചിദംബരത്തിന്റെ ജാമ്യാപേക്ഷ വിചാരണ കോടതി ഇന്ന് പരിഗണിക്കും



ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ പി ചിദംബരത്തിന് താല്‍ക്കാലിക ആശ്വാസം. ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് വിടരുതെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ചിദംബരത്തിന്റെ ജാമ്യാപേക്ഷ വിചാരണ കോടതി ഇന്ന് പരിഗണിക്കും.

ചിദംബരത്തെ തിഹാറിലേക്ക് അയക്കുന്നത് തടഞ്ഞതിനെതിരെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ഉടന്‍തന്നെ പരിഗണിക്കണമെന്ന സോളിസിറ്റര്‍ ജനറലിന്റെ ആവശ്യത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 3ന്-കേസ് പരിഗണിക്കും.

എഴുപത്തിനാല് വയസുള്ള ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് അയക്കരുതെന്നായിരുന്നു ചിദംബരത്തിനായി വാദിച്ച കപില്‍ സിബല്‍ ആവശ്യപ്പെട്ടത്. സിബിഐ പ്രത്യേക കോടതി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച്ച പരിഗണിക്കും.

വിചാരണ കോടതി ജാമ്യാപേക്ഷ തള്ളുകയാണെങ്കില്‍ മൂന്ന് ദിവസം കൂടി ചിദംബരത്തെ കസ്റ്റഡിയില്‍ വയ്ക്കാമെന്നാണ് സുപ്രീം കോടതി സിബിഐക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ദില്ലി ഹൈക്കോടതി വിധിക്കെതിരെ ചിദംബരം സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി സെപ്റ്റംബര്‍ 5നാണ് വിധി പറയുക. അതുവരെ എന്‍ഫോഴ്!സ്‌മെന്റ് ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്നും സുപ്രീംകോടതിയുടെ നിര്‍ദ്ദേശമുണ്ട്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS