jeevan news online

വാർത്തകൾ വിശദമായി

രാജ്യത്തെ സാമ്പത്തികമാന്ദ്യത്തിന് കാരണം നരേന്ദ്രമോഡി സര്‍ക്കാരിന്റെ തെറ്റായ പരിഷ്‌കാരങ്ങളെന്ന് മന്‍മോഹന്‍സിംഗ്



രാജ്യത്തെ സാമ്പത്തികമാന്ദ്യത്തിന് കാരണം നരേന്ദ്രമോഡി സര്‍ക്കാരിന്റെ തെറ്റായ പരിഷ്‌കാരങ്ങളെന്ന് മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍സിംഗ്. ആറുവര്‍ഷത്തിനിടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മന്ദഗതിയിലായതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് വിമര്‍ശനവുമായി മന്‍മോഹന്‍ സിംഗ് രംഗത്തുവന്നത്.

രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ അഞ്ച് ശതമാനമാണ്. കഴിഞ്ഞ പാദത്തില്‍ 5.8 ശതമാനമാനവും 2018 ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ എട്ട് ശതമാനവുമായിരുന്നു സാമ്പത്തികവളര്‍ച്ച. വേഗത്തില്‍ വളരാന്‍ സാധ്യതയുള്ള സമ്പദ്ഘടനയായിരുന്നു ഇന്ത്യയുടേത്.

 ജി.എസ്.ടിയുടെ ആഘാതത്തില്‍നിന്ന് രാജ്യത്തിന് ഇനിയും കരകയറാനായിട്ടില്ല. അതിനിടെ അടിക്കടി സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത് ഉചിതമല്ലെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. ഈ പാതയിലൂടെ തുടരാന്‍ ഇന്ത്യക്ക് കഴിയില്ല.

 മനുഷ്യനിര്‍മ്മിതമായ ഈ പ്രതിസന്ധിയില്‍ നിന്ന് നമ്മുടെ സമ്പദ്വ്യവസ്ഥയെ രക്ഷിക്കാന്‍ പ്രതികാര രാഷ്ട്രീയം മാറ്റിവെക്കാനും വിവേകപരമായ ചിന്തകളിലേക്ക് എത്തിച്ചേരാനും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായി മന്‍മോഹന്‍ സിംഗ് പറഞ്ഞു.

 കഴിഞ്ഞ പാദത്തിലെ ജിഡിപി വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനം മാത്രമാണ്. ഇത് ദീര്‍ഘകാല മാന്ദ്യത്തിലേക്ക് നയിക്കാനിടയാക്കിയേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS