jeevan news online

വാർത്തകൾ വിശദമായി

ചന്ദ്രയാന്‍ രണ്ട് ചന്ദ്രനോട് കൂടുതല്‍ അടുത്തു



ഇന്ത്യയുടെ പര്യവേക്ഷണപേടകമായ ചന്ദ്രയാന്‍ രണ്ട് ചന്ദ്രനോട് കൂടുതല്‍ അടുത്തു. ഇന്നലെ വൈകീട്ട് 6.21ന് പേടകത്തിലെ പ്രത്യേക യന്ത്രസംവിധാനം 52 സെക്കന്റ് പ്രവര്‍ത്തിപ്പിച്ചാണ് ശാസ്ത്രജ്ഞര്‍ പഥക്രമീകരണം നടത്തിയത്.

പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയശേഷം നടക്കുന്ന അഞ്ചാമത്തെ ദിശാക്രമീകരണമാണിത്. ഇനിയുള്ള നിര്‍ണായകദൗത്യം ചന്ദ്രനെ ചുറ്റുന്ന 'ഓര്‍ബിറ്ററി'ല്‍നിന്ന്, ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള 'ലാന്‍ഡറി'നെ വേര്‍പെടുത്തലാണ്.  ഉച്ചയ്ക്ക് ഒന്നരയോടെ 'ലാന്‍ഡര്‍' വേര്‍പെടും. പിന്നീട് 'ലാന്‍ഡറി'നെയും 'ഓര്‍ബിറ്ററി'നെയും വെവ്വേറെ നിയന്ത്രിക്കണം.

'ലാന്‍ഡറി'നെ രണ്ടുതവണകൂടി ദിശമാറ്റി ചന്ദ്രന്റെ ഏറ്റവും അടുത്ത് എത്തിക്കണം. തുടര്‍ന്ന്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ഇറക്കത്തിന് ഒരുക്കം തുടങ്ങും. ശനിയാഴ്ച പുലര്‍ച്ചെ 1.30നും 2.30നുമിടയില്‍ ചന്ദ്രന്റെ ഇരുണ്ടപ്രദേശത്തെ രണ്ട് ഗര്‍ത്തങ്ങള്‍ക്കിടയിലുള്ള പ്രതലത്തില്‍ 'ലാന്‍ഡറി'നെ 'സോഫ്റ്റ് ലാന്‍ഡിങ്' സാങ്കേതികതയിലൂടെ ഇറക്കുകയാണ് ലക്ഷ്യം.

 ഇറങ്ങിക്കഴിഞ്ഞാല്‍ നാലുമണിക്കൂറിനുള്ളില്‍ 'ലാന്‍ഡറി'നുള്ളില്‍നിന്ന് 'റോവര്‍'പുറത്തിറങ്ങും. 'ഓര്‍ബിറ്ററി'ല്‍നിന്ന് 'ലാന്‍ഡറി'നെ വേര്‍പെടുത്തുന്ന ദൗത്യത്തെക്കുറിച്ച് ആശങ്കയൊന്നുമില്ലെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു. ബെംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ. ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക് കേന്ദ്രമാണ് 'ചന്ദ്രയാന്‍2' പേടകത്തെ നിയന്ത്രിക്കുന്നത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS