jeevan news online

വാർത്തകൾ വിശദമായി

ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ പി. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി



ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി. മൂന്നു ദിവസത്തേക്കാണ് നീട്ടിയത്.

ഐഎന്‍എക്‌സ് കേസില്‍ തിങ്കളാഴ്ച വരെ ചിദംബരം സിബിഐ കസ്റ്റഡിയില്‍ തുടരും.  ചിദംബരത്തിന്റെ നാല് ദിവസത്തെ സിബിഐ കസ്റ്റഡി കാലാവധി  അവസാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയത്. കസ്റ്റഡിയില്‍ തുടരാന്‍ എതിര്‍പ്പില്ലെന്ന് ചിദംബരം കോടതിയെ അറിയിച്ചു.

  ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ കഴിഞ്ഞ 21നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. എട്ടു ദിവസമായി സിബിഐ ചോദ്യം ചെയ്യല്‍ തുടരുകയാണ്.അതിനിടെ ചിദംബരത്തിനെതിരായ തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവെച്ച കവറിലാണ് രേഖകള്‍ സമര്‍പ്പിച്ചത്.

മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡെല്‍ഹി ഹൈക്കോടതി വിധിക്കെതിരെ മുന്‍ ധനമന്ത്രി പി ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ സുപ്രീംകോടതി സെപ്റ്റംബര്‍ 5നാണ് വിധി പറയുക. അതുവരെ എന്‍ഫോഴ്‌സ്‌മെന്റ് ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS