jeevan news online

വാർത്തകൾ വിശദമായി

ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ പി ചിദംബരത്തിന്റെ ഹര്‍ജികള്‍ ഇന്ന് വീണ്ടു സുപ്രീംകോടതിയില്‍



ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ പി ചിദംബരത്തിന്റെ ഹര്‍ജികള്‍ ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍. സിബിഐയുടെ അറസ്റ്റ് ചോദ്യം ചെയ്താണ് ഒരു ഹര്‍ജി. എന്‍ഫോഴ്‌സ്‌മെന്റിന്റെ അറസ്റ്റില്‍നിന്ന് സംരക്ഷണം തേടിയുള്ള മറ്റൊരു ഹര്‍ജിയും സുപ്രീംകോടതി പരിഗണിക്കും. ഇഡിയുടെ അറസ്റ്റില്‍നിന്നുള്ള പരിരക്ഷ നീട്ടണമെന്ന് ചിദംബരം ആവശ്യപ്പെട്ടേക്കും.

ഇമെയില്‍ തെളിവുകളടക്കം ചൂണ്ടിക്കാട്ടിയാവും എന്‍ഫോഴ്‌സ്‌മെന്റ് ചിദംബരത്തിന്റെ വാദത്തെ എതിര്‍ക്കുക. മുദ്രവച്ച കവറില്‍ തെളിവുകള്‍ കൈമാറാന്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ശ്രമിച്ചെങ്കിലും എല്ലാം തിങ്കളാഴ്ച പരിഗണിക്കാം എന്നായിരുന്നു കോടതി നിലപാട്.

ജസ്റ്റിസ്മാരായ ആര്‍ ഭാനുമതി, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. നാല് ദിവസത്തെ സിബിഐ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ ചിദംബരത്തെ ഇന്ന് പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാക്കും

 

 










<

JEEVAN TV NEWS

JEEVAN TV NEWS