jeevan news online

വാർത്തകൾ വിശദമായി

പീഡനക്കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും



പീഡനക്കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശപ്രകാരം കഴിഞ്ഞമാശം 29ന് ബനോയ് ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനായിരുന്നു. പരിശോധനാഫലം മുദ്രവെച്ചകവറില്‍ രണ്ടാഴ്ചക്കകം ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറമെന്നായിരുന്നു ഉത്തരവ്.

 ഡിഎന്‍എ പരിശോധനാഫലം ഫോറന്‍സിക് ലാബ് കൈമാറിയോയെന്ന വിവരം രജിസ്ട്രാര്‍ ഇന്ന് കോടതിയെ അറിയിക്കും. അതേസമയം മുന്‍കൂര്‍ജാമ്യം അനുവദിച്ച് സെഷന്‍സ് കോടതി ഏര്‍പ്പെടുത്തിയ ഉപാധികളില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ബിനോയ് അപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന.

 

 










<

JEEVAN TV NEWS

JEEVAN TV NEWS