jeevan news online

വാർത്തകൾ വിശദമായി

നരേന്ദ്രമോഡിക്കും ബിജെപിക്കുമെതിരെ പരോക്ഷ വിമര്‍ശനവുമായി സോണിയാഗാന്ധി



പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ബിജെപിക്കുമെതിരെ പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി. 1984ല്‍ രാജീവ് ഗാന്ധിയും ഒറ്റയ്ക്ക് അധികാരത്തിലെത്താനുള്ള ഭൂരിപക്ഷം നേടിയിരുന്നു. പക്ഷേ, അദ്ദേഹം ജനങ്ങളുടെ സ്വാതന്ത്ര്യമോ രാജ്യത്തെ ജനാധിപത്യമോ കവര്‍ന്നെടുക്കുന്ന തരത്തില്‍ ഒരിക്കലും അധികാരത്തെ ഉപയോഗിച്ചിട്ടില്ലായെന്നും സോണിയ പറഞ്ഞു.


മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എഴുപത്തിയഞ്ചാം ജ•വാര്‍ഷികാഘോഷങ്ങള്‍ക്കിടെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു സോണിയ. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയോ, ബിജെപിയുടെയോ പേരെടുത്ത് പറയാന്‍ സോണിയ തയ്യാറായില്ല.

''ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളെ കടപുഴക്കാന്‍ ഒരിക്കലും രാജീവ് തയ്യാറായിരുന്നില്ല. അധികാരം ഭീതി പടര്‍ത്താനുള്ളതല്ല#ായെന്നും സോണിയ പറഞ്ഞു. ജനാധിപത്യമൂല്യങ്ങളെ നശിപ്പിക്കുന്നവര്‍ക്കെതിരെ എഴുന്നേറ്റ് നിന്ന് പോരാടാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന് സോണിയ പറഞ്ഞു.

വിഭാഗീയത പടര്‍ത്തി ഇന്ത്യയെന്ന ആശയത്തെ മാറ്റിയെഴുതാന്‍ ശ്രമിക്കുന്നവര്‍ക്കെതിരായ പോരാട്ടം തുടരണം. അതിന് മുദ്രാവാക്യങ്ങളോ പഴയ കാലത്തെക്കുറിച്ചുള്ള അഭിമാനമോ മാത്രം പോരാ, കഠിനാധ്വാനവും ഉറച്ച മനസ്സും വേണമെന്നും സോണിയ പറഞ്ഞു.

എന്നാലിതിനെതിരെ രൂക്ഷവിമര്‍ശനവുമായി പഞ്ചാബില്‍ നിന്നുള്ള ബിജെപി നേതാവ് മഞ്ജീന്ദര്‍ സിര്‍സ രംഗത്തെത്തി. സിഖ് കൂട്ടക്കൊല നടന്നപ്പോള്‍ നിസ്സംഗനായിരുന്ന രാജീവ് ഗാന്ധിയെക്കുറിച്ചാണോ ഈ നുണ പറയുന്നതെന്ന് സിര്‍സ ചോദിച്ചു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS