jeevan news online

വാർത്തകൾ വിശദമായി

രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുളള പ്രതിപക്ഷ നേതാക്കള്‍ ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും



കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുളള പ്രതിപക്ഷ നേതാക്കള്‍ ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും. 12അംഗസംഘത്തില്‍ സീതാറാം യെച്ചൂരിയുമുണ്ട്. അതേസമയം സന്ദര്‍ശനം ഒഴിവാക്കണമെന്ന് കശ്മീര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, തിരുച്ചി ശിവ , മനോഡ് ഝാ , ദിനേഷ് ത്രിവേദി എന്നിവരാണു കാഷ്മീര്‍ സന്ദര്‍ശിക്കുന്ന മറ്റു പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍.

 കാഷ്മീര്‍ സന്ദര്‍ശിക്കാനെത്തിയ ഗുലാം നബി ആസാദിനെ രണ്ടു തവണ തടഞ്ഞിരുന്നു.ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ  ക്ഷണം സ്വീകരിച്ച് പ്രതിപക്ഷ നിരയിലെ ് നേതാക്കളോടൊപ്പമാണ് രാഹുല്‍ സന്ദര്‍ശനം നടത്തുന്നത്.  സംഘം കശ്മീരിലെ പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

 പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം കശ്മീരില്‍ അക്രമസംഭവങ്ങള്‍ ഉണ്ടാവുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതു സംബന്ധിച്ച ഉത്കണ്ഠകള്‍ക്ക് സുതാര്യമായ രീതിയില്‍ പരിഹാരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാവണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS