jeevan news online

വാർത്തകൾ വിശദമായി

യൂണിവേഴ്‌സിറ്റി കോളേജിലെ മുന്‍ എസ്എഫ്‌ഐ നേതാവ് ചെയ്ത പരീക്ഷാതട്ടിപ്പ് പുറത്ത്



യൂണിവേഴ്‌സിറ്റി കോളേജിലെ മുന്‍ എസ്എഫ്‌ഐ നേതാവ് ചെയ്ത പരീക്ഷാതട്ടിപ്പ് പുറത്ത്. മുഖ്യപ്രതികളിലൊരാളായ നസീം പിഎസ്‌സിക്ക് അപേക്ഷിച്ചത് വ്യത്യസ്ത ജനന തീയതികളിലുള്ള രണ്ട് പ്രൊഫൈലുകള്‍ വെച്ചാണ്. പ്രതികള്‍ക്കെല്ലാം ഒരേ കോഡിലുള്ള ചോദ്യം കിട്ടിയെന്നും സംശയമുണ്ട്. അതേസമയം ഡീബാര്‍ ചെയ്യേണ്ട തട്ടിപ്പ് ആയിട്ടും പിഎസ്‌സി ഒത്തുകളിക്കുകയാണ്

യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ മൂന്ന് എസ്.എഫ്.ഐനേതാക്കളെ, പരീക്ഷാ തട്ടിപ്പ് നടത്തിയതായി വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്ന് പി.എസ്.സി പുറത്താക്കിയിരുന്നു.

മൂന്ന് പേരും സാങ്കേതികമായി പരീക്ഷാ തട്ടിപ്പ് നടത്തിയെന്ന് പി.എസ്.സി സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍
നസീം പി എസ് സിക്ക് അപേക്ഷിച്ചത്  രണ്ട് പ്രൊഫൈലുകള്‍ വെച്ചെന്നു അന്വേഷണത്തില്‍ കണ്ടെത്തി. രണ്ടിലും വ്യത്യസ്ത ജനന തീയതികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കൂടാതെ പ്രതികള്‍ക്കെല്ലാം ഒരേ കോഡിലുള്ള ചോദ്യം കിട്ടിയെന്നും വിവരമുണ്ട്
പരീക്ഷാ സമയത്ത് മൂന്ന് പേരും മൊബൈല്‍ഫോണ്‍ ഉപയോഗിച്ചതായും പരീക്ഷയുടെ ഉത്തരങ്ങള്‍ ഇവര്‍ക്ക് എസ്.എം.എസായി ലഭിച്ചതായും വിജിലന്‍സ്  അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു .


ഇവരുടെ മൊബൈല്‍ ഫോണുകളിലേക്ക് നിരവധി തവണ എസ്.എം.എസുകള്‍ വന്നിരുന്നു. ഇതേക്കുറിച്ച് കേസെടുത്ത് വിശദമായി അന്വേഷിക്കാനും ഇവരെ പരീക്ഷയില്‍ സഹായിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ചോദ്യങ്ങള്‍ എങ്ങനെ പുറത്തെത്തി എന്നതിനെ കുറിച്ച് അന്വേഷിക്കാനും പി.എസ്.സി ശുപാര്‍ശ ചെയ്തിരുന്നു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS