jeevan news online

വാർത്തകൾ വിശദമായി

ദുരിതബാധിതര്‍ക്ക് സാന്ത്വനവുമായി മാതൃസ്‌നേഹ ചാരിറ്റബിള്‍ ട്രസ്റ്റ്



പ്രളയ ദുരിതത്തില്‍ വീടുകളും സാധനസാമഗ്രികളും ഭൂമിയും നഷ്ട്ടപെട്ടവര്‍ക്ക് കരുതലിന്റെ സാന്ത്വനവുമായി മാതൃസ്‌നേഹ ചാരിറ്റബിള്‍ ട്രസ്റ്റ് രംഗത്ത് .
വയനാട് മേപ്പാടിയിലെ ദുരിതബാധിതര്‍ക്ക് മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ പത്തോളം വീട് നിര്‍മ്മിച്ച്  നല്‍കാമെന്ന് പ്രഖ്യാപിച്ചാണ് പ്രളയ ബാധിതരുടെ അതിജീവനത്തിന് കരുത്ത് പകരുന്നത്
പേമാരി എല്ലാം നഷ്ട്ടപെടുത്തി, ദുരിതപ്പെയ്ത്തില്‍ നഷ്ടങ്ങളുടെ ഭാണ്ഡക്കെട്ടുമായി തിരിച്ച് പോകാന്‍ ഇവര്‍ക്ക് ഇനി  ഒരിടമില്ല .കലിതുള്ളി എത്തിയ മഴയും തുടര്‍ന്നുണ്ടായ മലവെള്ളപാച്ചിലും ഉരുള്‍ പൊട്ടലും  വയനാട് മേപ്പടിയിലെ നിരവധി പേരുടെ ജീവ നാണ് തകര്‍ത്തെറിഞ്ഞത.്
കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ് കുറച്ചു പേരുടെ  ജീവന്‍ തിരിച്ചു കിട്ടിയിട്ടുണ്ട്  ഇനി അവര്‍ക്കെന്തെങ്കിലും ചെയേണ്ടതുണ്ട് .കഴിഞ്ഞ വര്‍ഷം നേരിട്ട പ്രളയ കാലത്തും  മാതൃ സ്‌നേഹയുടെ സാന്ത്വനം മേപ്പടിയിലും വയനാട്ടിലെ മറ്റിടങ്ങളിലും അതിജീവനത്തിന് കരുത്ത് പകര്‍ന്നിരുന്നു .
ആറു മാസം കൊണ്ട് പത്ത് വീടുകള്‍ നിര്‍മ്മിക്കാനാണ് മാതൃ സ്‌നേഹ പദ്ധതിയിടുന്നത് .സഹായവുമായി കൂടുതല്‍ സുമനസുകള്‍ മുന്നോട്ട് വരാന്‍ പ്രേരണയാകട്ടെ മാതൃ സ്‌നേഹയുടെ സാന്ത്വനവും

 

 










<

JEEVAN TV NEWS

JEEVAN TV NEWS