jeevan news online

വാർത്തകൾ വിശദമായി

മൂന്നാര്‍ എം.ആര്‍.എസ് സ്‌കൂളിലെ ആദിവാസി കുട്ടികള്‍ ഹോസ്റ്റലില്‍ നിന്നും ഇറങ്ങിപ്പോയത് സീനിയര്‍ കുട്ടികളുടെ റാഗിംങ്ങ് മൂലമെന്ന് സൂചന



മൂന്നാര്‍ എം.ആര്‍.എസ് സ്‌കൂളിലെ ആദിവാസി കുട്ടികള്‍ ഹോസ്റ്റലില്‍ നിന്നും ഇറങ്ങിപ്പോയത് സീനിയര്‍ കുട്ടികളുടെ റാഗിംങ്ങ് മൂലമെന്ന് സൂചന. ഹോസ്റ്റല്‍ വാര്‍ഡന്റ്‌റെയും ബന്ധപ്പെട്ട അധ്യാപകരുടൈയും അനാസ്ഥയെന്നും ആരോപണമുണ്ട്. സംഭവത്തെക്കുറിച്ച്  മൂന്നാര്‍ ഡി.വൈ.എസ്.പി എം.രമേശ്്കുമാറിന്റെ നേതൃത്വ്വത്തില്‍ അന്വേഷണംം ആരംഭിച്ചു.

ശനിയാഴ്ച പുലര്‍ച്ചെയാണ് വിവിധ കുടികളില്‍ നിന്നും പഠനത്തിനെത്തിയ 23 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ അധികൃതര്‍ അറിയാതെ വീടുകളിലേക്ക് മടങ്ങിയത്. ആദിവാസി മേഖലകളില്‍ നിന്നുള്ള കുട്ടികള്‍ നിരന്തരമായ റാംഗിങ്ങ് മൂലമാണ് കുട്ടികളിലേക്ക് മടങ്ങിയതെന്നാണ് പോലീസ് നല്കുന്ന പ്രാഥമിക വിവരം.

 സ്‌കൂളില്‍ വെച്ചുള്ള പീഡനത്തിന് പുറമെ ഹോസ്റ്റല്‍ മുറിയിലും പീഡനം തുടര്‍ന്നതോടെയാണ് കുട്ടികള്‍ വീട്ടിലേക്ക് മടങ്ങിയത്. മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പലതും പുറത്തറിഞ്ഞിരുന്നില്ല.

 കുട്ടികളെ രാത്രികാലങ്ങളില്‍ ശ്രദ്ധിക്കുന്നതിന് വാച്ചവര്‍ മാത്രമാണ് നിലവിലുള്ളതെന്നും വാര്‍ഡനും  അവധി ദിവസങ്ങളില്‍ കുട്ടികളെ തനിച്ചാക്കി അധ്യാപകരടക്കമുള്ള ജീവനക്കാരും വീട്ടിലേക്ക് മടങ്ങുകയാണ് പതിവെന്നും ആരോപണമുണ്ട്.

 ജീവനക്കാര്‍  കുട്ടികളുടെ സംരക്ഷണത്തിനായി യാതൊന്നും ചെയ്തില്ലെന്നും ഉപദ്രവം സഹിക്കവയ്യാതെയാണ് തങ്ങള്‍ വീട്ടിലേക്ക് മടങ്ങിയതെന്നും കുട്ടികള്‍ പോലീസിന് മൊഴിനല്‍കിയതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

സമാനമായ സംഭവ വികാസങ്ങള്‍ മറയൂര്‍ ഹോസ്റ്റലിലും നടക്കുന്നതായും ആരോപണമുണ്ട്. ആരോപണങ്ങളുടെ പേരില്‍ അന്വേഷണം നടത്തിയ ശേഷം വിശദമായ റിപ്പോര്‍ട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറാനാണ് പോലീസിന്റെ തീരുമാനം.

 

 










<

JEEVAN TV NEWS

JEEVAN TV NEWS