jeevan news online

വാർത്തകൾ വിശദമായി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഒരു പൈസ പോലും വകമാറ്റാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി കെ കെ ഷൈലജ



മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഒരു പൈസ പോലും വകമാറ്റാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ കെ ഷൈലജ. ആര്‍ക്ക് വേണമെങ്കിലും ദുരിതാശ്വാസ നിധി പരിശോധിക്കാമെന്നും ചില കേന്ദ്രങ്ങള്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

പ്രളയത്തിന് ശേഷം പകര്‍ച്ചവ്യാധി ഭീഷണി നില്‍നില്‍ക്കുന്നുണ്ടെന്നും
പകര്‍ച്ചവ്യാധി പ്രതിരോധ സംഘം  പ്രവര്‍ത്തനം തുടങ്ങിയതായും  മന്ത്രി അറിയിച്ചു.


എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പ് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിട്ടുണ്ട്, 14 ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. എല്ലാ ദുരിതാശ്വാസ ക്യാമ്ബുകളിലും ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. രോഗികള്‍ക്ക് ക്യാമ്ബുകളില്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേ സമയം സംസ്ഥാനത്ത്  എലിപ്പനിക്കെതിരെ പ്രത്യേക മുന്‍ കരുതല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ശുചീകരണ പ്രവര്‍ത്തകരെ ആരോഗ്യ വകുപ്പ് പ്രത്യേകം പരിശീലിപ്പിക്കുമെന്നും കെ കെ ഷൈലജ അറിയിച്ചു.

കൂടാതെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ക്യാമ്ബുകളില്‍ പരിശോധനയും  നടത്തുന്നുണ്ട്.കേരളത്തിലെ സാഹചര്യത്തെ പറ്റി വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചുവെന്നും മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങളുടെ കാര്യത്തില്‍ കേന്ദ്രം ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

 

 










<

JEEVAN TV NEWS

JEEVAN TV NEWS