jeevan news online

വാർത്തകൾ വിശദമായി

കെവിന്‍ വധക്കേസ് വിധി ഇന്ന്



കെവിന്‍ വധക്കേസില്‍ വിധി ഇന്നറിയാം. കോട്ടയം സെഷന്‍സ് കോടതി മൂന്ന് മാസംകൊണ്ടാണ് വിചാരണപൂര്‍ത്തിയാക്കിയത്.
കെവിന്‍ കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സി ജയചന്ദ്രന്‍ ആണ് വിധി പറയുന്നത്.

ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കോട്ടയം നട്ടാശേരി സ്വദേശി കെവിന്‍ കൊല്ലം തെന്‍മല സ്വദേശി നീനുവിനെ പ്രണയിച്ച് വിവാഹം ചെയ്തിന്റെ പേരിലാണ് കൊല ചെയ്യപ്പെട്ടത്.

2018 മെയ് 27 ന് പുലര്‍ച്ചെ മാന്നാനത്തെ ബന്ധു വീട്ടില്‍ നിന്നും നീനുവിന്റെ സഹോദരന്‍ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ട് പോയ കെവിനെ  28 ആം തീയതി രാവിലെ 11ന് പുനലൂര്‍ ചാലിയേക്കര ആറില്‍ ആണ് മരിച്ച നിലയില്‍  കണ്ടെത്തിയത്.

കെവിനെ തട്ടിക്കൊണ്ടുപോയ സംഘം കാറില്‍ വച്ച് അടിച്ചും ഇടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവം നടന്ന് പിറ്റേദിവസം നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ അടക്കം 13 പ്രതികളെ പൊലീസ് തമിഴ്‌നാട്ടില്‍ നിന്നും പിടികൂടി.

കെവിനെ തട്ടിക്കൊണ്ട് പോകാന്‍ ഗൂഡാലോചന നടത്തിയത് നീനുവിന്റെ അച്ഛന്‍ ചാക്കോയാണ്. പ്രതികള്‍ കെവിന്റെ വീടിന് സമീപം വന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മുഖ്യതെളിവായി. കെവിനെ തട്ടിക്കൊണ്ട് പോയെന്ന ഭാര്യ നീനുവിന്റെ പരാതിയെക്കുറിച്ച് അന്വേഷിക്കാത്തതിന് ഗാന്ധി നഗര്‍ എസ്‌ഐയേയും എഎസ്‌ഐയും സസ്‌പെന്റ് ചെയ്തിരുന്നു.

പ്രതികളുടെ പക്കലില്‍ നിന്നും കൈക്കൂലി വാങ്ങിയ മറ്റൊരു എഎസ്‌ഐ എംഎസ് ബിജുവിനെ സര്‍വീസില്‍ നിന്നും പുറത്താക്കി. കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍, ഭവനഭേദനം അങ്ങനെ പത്ത് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

238 രേഖകളും 55 തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. ഇക്കഴിഞ്ഞ ഏപ്രില്‍ 24ന് വിചാരണ തുടങ്ങി. വിചാരണ അതിവേഗം പൂര്‍ത്തിയാക്കാന്‍ രാവിലെ 10 മണിക്കാണ് കോടതി ചേര്‍ന്നിരുന്നത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS