jeevan news online

വാർത്തകൾ വിശദമായി

ദുരിതബാധിതര്‍ക്കൊപ്പം സര്‍ക്കാര്‍ ; കാമ്പുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു



ഉരുള്‍പൊട്ടല്‍ ഉണ്ടായ മേപ്പാടി, കവളപ്പാറ എന്നീ ദുരിതബാധിതപ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ദുരന്തബാധിതര്‍ക്കൊപ്പം സര്‍ക്കാര്‍  ഉണ്ടാകുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍ പറഞ്ഞു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരും.

എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി കണ്ടെത്തി വീട് നിര്‍മിച്ച് നല്‍കും. പുനരധിവാസമടക്കമുളള പ്രശ്‌നങ്ങള്‍ ഒന്നായി നിന്ന് പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ദുരിതബാധിതര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യ റേഷന്‍ അനുവദിച്ചതായി ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചു

ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളില്‍പ്പെട്ടവരെ പാര്‍പ്പിച്ചിരിക്കുന്ന ഭൂദാനത്തെയെയും മേപ്പാടി, കവളപ്പാറ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ മുഖ്യ.മന്ത്രി സന്ദര്‍ശിച്ചു.


വയനാട് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി രാവിലെ സന്ദര്‍ശിച്ചിരുന്നു. വലിയ പ്രയാസങ്ങളാണ് ഈ ഘട്ടത്തില്‍ നമ്മള്‍ അനുഭവിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒട്ടേറെ ജീവന്‍ നഷ്ടപ്പെട്ടു. ഇനിയും നിരവധി ആളുകളെ കണ്ടെത്താനുണ്ട്.
അതോടൊപ്പം വീടുകള്‍ നഷ്ടപ്പെട്ടവരും വീടിന് കേടുപാടുകള്‍ സംഭവിച്ചവരുമുണ്ട്. കൃഷിയിടങ്ങള്‍ തകര്‍ന്നുപോയ നിലയുണ്ട്.

 എന്നാല്‍ ഇതിനെയെല്ലാം ഒരുമിച്ച് നിന്ന് അതിജീവിക്കുക എന്നാണ് നാം സ്വീകരിക്കേണ്ട നിലപാടെന്ന് അദ്ദേഹം പറഞ്ഞു.
സാധ്യമായ സഹായങ്ങള്‍ ചെയ്തുകൊണ്ട് ദുരന്ത ബാധിതരുടെ കൂടെ സര്‍ക്കാര്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാനായെത്തിയ മുഖ്യമന്ത്രിക്കൊപ്പം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരും ഉണ്ടായിരുന്നു,

 

 










<

JEEVAN TV NEWS

JEEVAN TV NEWS