jeevan news online

വാർത്തകൾ വിശദമായി

കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു



കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെ!ഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. നേരത്തെ ഈ മൂന്ന് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരുന്നത്.

തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. മറ്റ് 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

സംസ്ഥാനത്ത്  മഴയുടെ തീവ്രത കുറയുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിരീക്ഷണത്തിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും ന്യൂനമര്‍ദ്ദ ഭീഷണി. ന്യൂനമര്‍ദ്ദം ശക്തിയായേക്കുമെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

 20 സെന്റീമീറ്ററിലധികം മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തമായേക്കും എന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.

 ബുധനാഴ്ച കോഴിക്കോട് മലപ്പുറം ജില്കളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ മഴയുടെ തീവ്രത കുറഞ്ഞ സാഹചര്യത്തില്‍ കേരളത്തില്‍ ഒരിടത്തും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നില്ല.

 അതേസമയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.. സംസ്ഥാനത്ത് ആകെ 1326 ക്യാമ്പുകളാണ് ഉള്ളത്. 2,50,638 ആളുകളാണ് മൊത്തം ഈ ക്യാമ്പുകളില്‍ കഴിയുന്നവര്‍്.

 മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, കണ്ണൂര്‍, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പ്രഫഷണല്‍ കോളെജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.

പാലക്കാടും കാസര്‍ഗോഡും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധിനല്‍കിയിട്ടുണ്ട്.. എംജി, കാലിക്കറ്റ്, കേരളാ യൂണിവേഴ്‌സിറ്റികള്‍ പരീക്ഷകള്‍ മാറ്റിവെച്ചു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS