jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് അനധികൃത ക്രഷര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് യാതൊരു മാനദണ്ഡവുമില്ലാതെ



സംസ്ഥാനത്ത് അനധികൃത ക്രഷര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് യാതൊരു മാനദണ്ഡവുമില്ലാതെ. തിരുവനന്തപുരം വെമ്പായത്ത് മാത്രം നാല് മുതല്‍ അഞ്ച് വരെയുള്ള ക്രഷര്‍ യൂണിറ്റുകളാണുള്ളത്.

 കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ സെസ്സ് റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോല പ്രദേശമായതിനാല്‍ മേഖലയില്‍ ഖനനം പാടില്ലെന്ന നിയമം മറികടന്നാണ് ക്രഷര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം.

തിരുവനന്തപുരം നഗരത്തില്‍ നിന്ന് ഇരുപത്തിനാല് കിലോമീറ്റര്‍ മാറി വെമ്പായത്തെ മദപുരത്ത് പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂണിറ്റുകള്‍ നിയമവിരുദ്ധമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് തെളിഞ്ഞു. ഞങ്ങള്‍ സ്ഥലത്തെത്തുമ്പോള്‍ പാറ ഖനനം പതിവ് പോലെ നടക്കുണ്ടായിരുന്നു.

കേരളം ഉരുള്‍പൊട്ടലുകളുടെയും മണ്ണിടിച്ചിലിന്റെയും നാടായി മാറി പ്രളയം സൃഷ്ടിച്ച ആഘാതത്തില്‍ ദുരിതമനുഭവിക്കുമ്പോഴാണ് തലങ്ങും വിലങ്ങും ക്രഷര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റവന്യൂ മന്ത്രിയായിരിക്കെ അഞ്ച് വര്‍ഷം മുമ്പ് പാറ ഖനനം നടത്തുന്നതിനിടെ പ്രദേശത്ത് മൂന്ന് പേര്‍ മരണപ്പെട്ടിരുന്നു.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ സെസ്സ് റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതി ലോല പ്രദേശമായതിനാല്‍ പാറ ഖനനം പാടില്ലെന്ന റിപ്പോര്‍ട്ടും നിലവിലുണ്ട്.പിന്നീടത് സ്ഥലം ങ ഘഅ പാലോട് രവി  ഡെപ്യൂട്ടി സ്പീക്കറായിരിക്കെ തമ്പുരാന്‍ പാറ  തമ്പുരാട്ടി പാറ എന്നുള്ള 17 ഏക്കറില്‍ നിന്നുള്ള പുറമ്പോക്ക് ഭൂമി സംരക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചിരുന്നു.

ടൂറിസം വകുപ്പുമായി  സംയോജിപ്പിച്ചു കൊണ്ട് സ്ഥലത്ത് 44 ലക്ഷം രൂപയുടെ നവീകരണവും നടത്തിയിരുന്നു.ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി പദ്ധതി നിര്‍വഹണം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ ചില സാമൂഹ്യ വിരുദ്ധരുടെ പ്രവര്‍ത്തനത്തിലൂടെ അത് നശിപ്പിക്കപ്പെടുകയും ചെയ്തു.

പരാതിപ്പെട്ടിട്ടും ഫലം നിരാശാജനകം.വിവരാവകാശ നിയമപ്രകാരം ടൂറിസം വകുപ്പില്‍ നിന്നു  രേഖകളെടുത്ത് പരിശോധിക്കുകയും   ചെയ്തിരുന്നു.


പ്രളയ പശ്ചാത്തലത്തില്‍ ഉരുള്‍ പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന് പോലും പുല്ലുവില കല്‍പ്പിച്ചു കൊണ്ടാണ് ഇത്തരം പാറ ഖനനങ്ങളും പരിസ്ഥിതിയെ തന്നെ ഇല്ലാക്കാനുള്ള ശ്രമങ്ങളും നടക്കുന്നത്.

അധികൃതര്‍ക്ക് കുടപിടിക്കുന്ന സ്വകാര്യ മാഫിയയാണ് ഇതിന് പിന്നിലുള്ളതെന്ന് പ്രദേശവാസികള്‍ തന്നെ പറയുന്നു. ഉടനടി വിഷയത്തില്‍ ഇടപ്പെട്ടു കൊണ്ട് അധികൃതര്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

 










<

JEEVAN TV NEWS

JEEVAN TV NEWS