jeevan news online

വാർത്തകൾ വിശദമായി

മന്‍മോഹന്‍ സിംഗ് രാജസ്ഥാനില്‍നിന്നും രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിക്കും



മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജസ്ഥാനില്‍നിന്നും രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിക്കും. ഇന്ന് മന്‍മോഹന്‍ സിംഗ് പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം.

മന്‍മോഹന്‍ സിംഗ് നാല് സെറ്റ് പത്രിക സമര്‍പ്പിക്കുമെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പറഞ്ഞു. ബിജെപി എംപി മഥന്‍ ലാല്‍ സൈനി മരിച്ചതിനെ തുടര്‍ന്നാണ് രാജസ്ഥാനില്‍ രാജ്യസഭാ സീറ്റില്‍ ഒഴിവ് വന്നത്.

രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസിനാണ് ഭൂരിപക്ഷം. 100 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. ബിജെപിക്ക് 72 എംഎല്‍എമാര്‍ ഉണ്ട്.

 സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരിക്കുന്നതിനാല്‍ മന്‍മോഹന്‍ സിംഗിനു വിജയിക്കാന്‍ കഴിഞ്ഞേക്കും.  കഴിഞ്ഞ 28 വര്‍ഷമായി ആസാമില്‍ നിന്നുള്ള രാജ്യസഭ അംഗമായിരുന്നു മന്‍മോഹന്‍ സിംഗ്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS