jeevan news online

വാർത്തകൾ വിശദമായി

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയ കീഴ്‌ക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് വീണ്ടും പ രിഗണിക്കും



ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയ കീഴ്‌ക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

ശ്രീറാം ഓടിച്ച വാഹനമിടിച്ച് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീര്‍ മരിച്ച സംഭവത്തിലാണ് ഐ എ എസ് ഉദ്യോഗസ്ഥനെതിരെ സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്നും അന്വേഷണം തുടരുന്നെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. എന്നാല്‍ കേസി്‌ന്റെ തെളിവുശേഖരണത്തിലടക്കം സര്‍ക്കാരിനുണ്ടായ പിഴവ് കഴിഞ്ഞ ദിവസം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

 ഹര്‍ജിയില്‍ ഇന്നുതന്നെ ഉത്തരവിന് സാധ്യതയുണ്ട്. തിരുവനന്തപുരം മെ!ഡിക്കല്‍ കോളജില്‍ ചികില്‍സിയാലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഇന്നലെ ആശുപത്രി വിട്ടിരുന്നു. അപകടത്തില്‍ കൈയ്ക്കും നട്ടെല്ലിനും ശ്രീറാം വെങ്കിട്ടരാമന് പരിക്കേറ്റിരുന്നു.

സംഭവം നടന്ന് ഒരാഴ്ച പിന്നിട്ട ശേഷമാണ് ശ്രീറാം വെങ്കിട്ടരാമന്‍ ആശുപത്രി വിട്ടത്. അതേസമയം അപകടത്തിന് ഇടയാക്കിയ വാഹനത്തിന്റെ വേഗത സംബന്ധിച്ച ശാസ്ത്രീയ പരിശോധന ബുധനാഴ്ച ഉണ്ടാകും

 

 










<

JEEVAN TV NEWS

JEEVAN TV NEWS