jeevan news online

വാർത്തകൾ വിശദമായി

ദുരന്തം നടന്ന വയനാട്ടിലേയും മലപ്പുറത്തേയും സ്ഥലങ്ങള്‍ മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശിക്കും



സംസ്ഥാനത്ത്. മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 90  ആയി. 58 പേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്ത് 1,654 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. അതേസമയം ദുരന്തം നടന്ന വയനാട്ടിലേയും  മലപ്പുറത്തേയും സ്ഥലങ്ങള്‍ മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശിക്കും.

83,274 കുടുംബങ്ങളില്‍പ്പെട്ട 2,87,585 പേര് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. സംസ്ഥാനത്ത് അതിതീവ്രമഴയുടെ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്.  അതേസമയം വയനാട്ടിലെ
കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായി.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലാമത്തെ തവണയാണ് കുറിച്യര്‍ മലയില്‍ ഉരുള്‍പൊട്ടുന്നത്.പ്രദേശവാസികളെ മുഴുവന്‍ ഇവിടെ നിന്നും മാറ്റി പാര്‍പ്പിച്ചതിനാല്‍ ദുരന്തം ഒഴിവായി. വയനാട്ടിലെ പനമരം ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ.

 നാല്‍പ്പത്തിയഞ്ചോളം പേരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറമെ നിന്നെത്തിയ സംഘം വിതരണം ചെയ്ത ഭക്ഷണം കഴിച്ചതോടെയാണ് ആളുകള്‍ക്ക് ശാരീരിക അവശത അനുഭവപ്പെട്ടത്.

ബലി പെരുന്നാള്‍ ദിനമായതിനാല്‍ വയനാട്ടിലെ പല ക്യാമ്പുകളിലും പുറമെ നിന്നെത്തിയ സംഘം ഭക്ഷണം വിതരണം ചെയ്തിരുന്നു.
പുറമെ നിന്നെത്തിയ സംഘം വിതരം ചെയ്ത ഭക്ഷണം കഴിച്ച പനമരം നീര്‍വാരം സ്‌കൂളിലെ ക്യാമ്പിലുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS