jeevan news online

വാർത്തകൾ വിശദമായി

വടക്കല്‍ കേരളത്തില്‍ മഴ കുറഞ്ഞത് രക്ഷാപ്രവര്‍ത്തനം നടത്താന്‍ സഹായകരമായെന്ന് ജില്ലാ കളക്ടര്‍മാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു



വടക്കല്‍ കേരളത്തില്‍ മഴ കുറഞ്ഞത്  രക്ഷാപ്രവര്‍ത്തനം നടത്താന്‍ സഹായകരമായെന്ന് ജില്ലാ കളക്ടര്‍മാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. കളക്ടര്‍മാരുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലായിരുന്നു വിലയിരുത്തല്‍.

ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വിശദീകരണങ്ങള്‍ തേടിയാണ് മുഖ്യമന്ത്രി സംസ്ഥാനത്തെ കളക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തിയത്.

മഴ കുറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നതായി ജില്ലാ കളക്ടര്‍മാര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയിലുള്ളവരെ ഒഴിപ്പിക്കുകയാണ് ഇനിയുള്ള പ്രധാന രക്ഷാപ്രവര്‍ത്തനം.

വെള്ളം ഇറങ്ങിത്തുടങ്ങിയതിനാല്‍ ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ പലരും വീടുകളിലേക്ക് മാറിപ്പോകുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. വയനാട്, മലപ്പുറം ജില്ലകളില്‍ മണ്ണിടിച്ചില്‍ സാധ്യതയിലുള്ള മേഖലയിലുള്ളവരെ ഒഴിപ്പിച്ചതായി കളക്ടര്‍മാര്‍ യോഗത്തില്‍ അറിയിച്ചു.

 മഴ കുറഞ്ഞത് മണ്ണിടിഞ്ഞ മേഖലകളിലെ തെരച്ചില്‍ കുടുതല്‍ സുഗമമാക്കിയിട്ടുണ്ട്. അടിയന്തിരസഹായത്തിന് സേനാവിഭാഗങ്ങള്‍ ആവശ്യമായ ജില്ലകളില്‍ സജ്ജമാണെന്നും കളക്ടര്‍മാര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍  വിലയിരുത്താന്‍ ജില്ലാ കളക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് അദ്ദേഹം നിര്‍ദേശങ്ങള്‍ നല്‍കിയത്.

ക്യാമ്പുകളിലെ ആളുകളുടെ സൗകര്യങ്ങള്‍ ശ്രദ്ധിക്കണം. ആവശ്യത്തിന് ശൗചാലയങ്ങള്‍ ക്യാമ്പുകളില്‍ ഉറപ്പാക്കണം. ക്യാമ്പുകള്‍ വൃത്തിയായി ഇരിക്കാന്‍ നല്ല തോതിലുള്ള ശുചീകരണം വേണം.

 മഴക്കാലമായതിനാല്‍ ഹാളുകളിലും മറ്റും കഴിയുന്നവര്‍ക്ക് പരമാവധി പുതപ്പുകള്‍ പോലുള്ള സൗകര്യങ്ങള്‍ എത്തിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വെള്ളം ഇറങ്ങിത്തുടങ്ങിയതിനാല്‍ വീടുകളും കടകളും വൃത്തിയാക്കുന്നതിന് പ്രത്യേകം ശ്രദ്ധവേണം  ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനവും സഹകരണവും ഉറപ്പാക്കണമെന്നും പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു

 

 










<

JEEVAN TV NEWS

JEEVAN TV NEWS