jeevan news online

വാർത്തകൾ വിശദമായി

തിരുവനന്തപുരം നഗരസഭയുടെ കളക്ഷന്‍ സെന്റര്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു



തിരുവനന്തപുരം നഗരസഭയുടെ  കളക്ഷന്‍ സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.  മലപ്പുറം,വയനാട്  ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടു പോയ 2 ലോഡ് സാധനങ്ങളുടെ ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി നിര്‍വഹിച്ചു.

നഗരസഭയിലെ കളക്ഷന്‍ സെന്ററില്‍ നിന്നും ഇതുവരെ 8 ലോഡോളം സാധനങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കയറ്റിയയച്ചത്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം  നഗരസഭയുടെ കൗണ്ടറിലേക്ക് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുള്ള അവശ്യ വസ്തുക്കളുടെ വന്‍ ശേഖരമാണ് എത്തിക്കൊണ്ടിരിക്കുന്നത്.

തിങ്കളാഴ്ച്ച മേയര്‍ വി.കെ പ്രശാന്തിന്റെ അധ്യക്ഷതയില്‍ മലപ്പുറത്തെ ദുരിതാശ്വാസ ക്യമ്പിലേക്ക് 2 ലോഡ് സാധനങ്ങള്‍ കയറ്റിയയച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫല്‍ഗ് ഓഫ് ചെയ്തു.

കുടിവെള്ളം, അരി, പയറുവര്‍ഗ്ഗങ്ങള്‍, ബിസ്‌കറ്റ്, ഉപ്പ്, തേയില, ബേബിഫുഡ്‌സ് തുടങ്ങിയ ഭക്ഷണസാധനങ്ങളും ബെഡ്ഷീറ്റ്, തോര്‍ത്ത്, ലുങ്കി, അടിവസ്ത്രങ്ങള്‍, സാനിറ്ററി നാപ്കിന്‍ , മെഴുകുതിരി തുടങ്ങിയവയും മലപ്പുറത്തേയും വയനാട്ടിലേയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ധാരളമായി കൊണ്ട് പോയിട്ടുണ്ട്.

വഴുതക്കാട് വിമണ്‍സ് കോളേജിലെ കളക്ഷന്‍ സെന്ററില്‍ നിന്നും നിരവധി സാമഗ്രികള്‍ നഗരസഭാ കളക്ഷന്‍ സെന്ററില്‍ എത്തിക്കുന്നുണ്ട്. ഡി.വൈ.എഫ്‌ഐ ജില്ലാ കമ്മറ്റിവഴിയും നഗരസഭയുടെ കളക്ഷന്‍ സെന്ററിലേക്ക് നിരവധി സാധനങ്ങള്‍ എത്തിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ കൂടുതല്‍ ലഭ്യമാകേണ്ട മരുന്നുകടളടക്കമുള്ള അവശ്യ വസ്തുക്കളുടെ വിവരമറിഞ്ഞ്  നിരവധി വിദ്യാര്‍്ത്ഥികളും യുവജനങ്ങളും നഗരസഭയിലെ കളക്ഷന്‍ സെന്റില്‍ സാധനങ്ങള്‍ എത്തിക്കുകയും കൃത്യമായി അത് പ്രളയബാധിത കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS