jeevan news online

വാർത്തകൾ വിശദമായി

കവളപ്പാറയും, പുത്തുമലയും നീറ്റലായി നിലനില്‍ക്കുമ്പോഴും, മഴക്കെടുതിയൊഴിഞ്ഞ ആശ്വാസത്തിലാണ് എറണാകുളം



കവളപ്പാറയും, പുത്തുമലയും നീറ്റലായി നിലനില്‍ക്കുമ്പോഴും, മഴക്കെടുതിയൊഴിഞ്ഞ ആശ്വാസത്തിലാണ് എറണാകുളം-
ഏലൂരിലെ ദുരിതാശ്വാസ ക്യമ്പിലുള്ളവര്‍. മഴമാറി വെയില്‍ തെളിയുകയും വെള്ളമിറങ്ങുകയും ചെയ്തതോടെ വീടിന്റെ അവസ്ഥതേടി പോയിരിക്കുകയാണ് ക്യാമ്പിലെ പലരും.

മഴക്കെടുതിയില്‍പെട്ട് ലക്ഷങ്ങള്‍ ദുരിതാശ്വാസ കാമ്പുകളില്‍ കഴിയുമ്പോഴും, മഴപെയ്‌ത്തൊഴിഞ്ഞ ആശ്വാസത്തിലാണ് എറണാകുളം ജില്ലയിലെ ഏലൂര്‍ ഗവ.മെന്റ് യൂപിഎസി-ലെ അന്തേവാസികള്‍.

 തങ്ങളുടെ വീടുകളുടെ സ്ഥിതിയെന്തെന്ന് അറിയില്ലെങ്കിലും, ക്യാമ്പില്‍ തങ്ങള്‍ക്ക് മികച്ച പരിചരണമാണ്  ലഭിച്ചതെന്നാണ് അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.


സംസ്ഥാന സര്‍ക്കാരിന്റേയും, ജില്ലാ ഭരണകൂടത്തിന്റേയുമെല്ലാം സഹകരണത്തോടെയാണ് ക്യാമ്പുകളില്‍ കഴിയുന്നവരെ നന്നായി സംരക്ഷിക്കാന്‍ കഴിഞ്ഞതെന്ന് ഏലൂര്‍ വില്ലേജ് ഓഫീസറും പറഞ്ഞു.


സംസ്ഥാനത്ത് ലഭിച്ചുകൊണ്ടിരിക്കുന്ന മഴയുടെ രൂപത്തിലും ഭാവത്തിലുമെല്ലാം, താളത്തിലുമെല്ലാം പ്രവചനാതീതമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നതിനാല്‍ ക്യാമ്പുകള്‍ ഇനിയും തുടരുമെന്നും അധികൃതര്‍ പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS