jeevan news online

വാർത്തകൾ വിശദമായി

വയാനാട്ടിലെ പുത്തുമലയില്‍ ഇനിയും തെരയുന്നത് 7 ജീവനുകളെ



കനത്ത ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ വയാനാട്ടിലെ പുത്തുമലയില്‍ ഇനിയും തെരയുന്നത് 7 ജീവനുകളെ. പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുമ്പോള്‍ പുത്തുമലയുടെ ജീവനുള്ള ചിത്രവും മലയാളികളുടെ മനസ്സില്‍ നീറ്റലാവുകയാണ്.

പൂത്തുനില്‍ക്കുന്ന മലനിരകള്‍ എന്ന അര്‍ത്ഥത്തിലാണ് ഊട്ടിയുടെ മഹോഹാരിതയുള്ള ഈ മലയെ പൂത്തമലയെന്നാദ്യം ബ്രിട്ടീഷുകാര്‍ വിളിച്ചത്. പൂത്തമല പലവിളികള്‍ക്കിടയില്‍ പുത്തുമലയാകുകയായിരുന്നു. തേയിലതോട്ടങ്ങളും ബ്രിട്ടീഷ് ഭരണത്തിന്റെ ബാക്കിപത്രമായ വിക്ടോറിയന്‍ കെട്ടിടങ്ങളുമെല്ലാമായി സഞ്ചാരികളുടെ ഒരു ഇഷ്ടകേന്ദ്രം കൂടിയായിരുന്നു ഈ സുന്ദരനാട്.

ആ നാടാണ് വ്യാഴാഴച് രാത്രയിലെ ഉരുള്‍പൊട്ടലില്‍ കല്ലിന്‍മേല്‍ കല്ലവശേഷിക്കാതെ തകര്‍ന്നടിഞ്ഞത്. മഴമേഘങ്ങള്‍ ഇപ്പോഴും പുത്തുമലയ്ക്ക് മീതെനിന്നും ഒഴിഞ്ഞുപോയിട്ടില്ല. ഒപ്പം അപകട ഭീഷണിയും. മലയല്ലാതായി തീര്‍ന്ന ആ മലയ്ക്ക് മീതെ ഇപ്പോഴും ആടി നില്‍ക്കയാണ് അടര്‍ന്ന് വീഴാന്‍ പാകത്തില്‍ ഒരുഭാഗം.

 ഇവിടേക്ക് എത്തപ്പെടാനുള്ള വഴിയില്‍ കള്ളാടിക്കും, ചൂരല്‍മലയ്ക്കും ഉണ്ട് മണ്ണിടിച്ചിലിന്റെ ലക്ഷണം. യന്ത്രക്കൈകള്‍ക്ക് എത്തപ്പെടാന്‍ കഴിയാത്തയിടങ്ങളില്‍ സൈന്യത്തിന്റെ കൈകരുത്താണ് ജീവനുകള്‍തേടി പരതുന്നത്.

 മനുഷ്യനും, മനുഷ്യ നിര്‍മ്മിതികളുമെല്ലാം കല്ലി•േല്‍കല്ല് ശേഷിക്കാതെ തുടച്ചുനീക്കപ്പെട്ടപ്പോള്‍, പുത്തുമലയുടെ ജീവനുള്ള ചിത്രം മനസ്സില്‍ നീറ്റലാവുകയാണ്.ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെ മരിച്ചവരുടെ എണ്ണം 10 ഉം, കണ്ടെത്താനുള്ളവരുടെ എണ്ണം 7 ആയി. നാട്ടുകാരുടെ കണക്കുപ്രകാരം കണ്ടേത്തേണ്ടവരുടെ എണ്ണം ഇതിലും ഏറെയാണ്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS