jeevan news online

വാർത്തകൾ വിശദമായി

കോതമംഗലം താലൂക്കിലെ ആദിവാസി മേഖലകളില്‍ ഡീന്‍ കുര്യാക്കോസ് സന്ദര്‍ശനം നടത്തി



കനത്ത മഴയും മണ്ണിടിച്ചിലും മൂലം കഴിഞ്ഞ ഒരാഴ്ചയായി പുറം ലോകവുമായി ബന്ധപ്പെടാനാവാതെ ഒറ്റപ്പെട്ടുകിടക്കുന്ന കോതമംഗലം താലൂക്കിലെ ആദിവാസി മേഖലകളില്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് സന്ദര്‍ശനം നടത്തി.

കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേലി മേട്, തലവച്ചപാറ എന്നീ ദുരന്തബാധിത പ്രദേശങ്ങളിലാണ്  എം.പി.യുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തിയത്.

കേരളം സമ്പൂര്‍ണ്ണ വൈദ്യുതീകരണ
സംസ്ഥാനമെന്ന്അവകാശപ്പെടുമ്പോഴാണ് ഇനിയും വൈദ്യുതിയെത്തിയിട്ടില്ലാത്ത ഈ ആദിവാസി ഗ്രാമങ്ങളില്‍ പ്രളയം ദുരന്തം വിതച്ചത്.

പൂയംകുട്ടിപ്പുഴ കരകവിഞ്ഞൊഴുകി മണികണ്ഠന്‍ ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായതും ബ്ലാവന ജം ഗാര്‍ സര്‍വീസും നിലച്ചതോടെ പത്തോളംം വരുന്ന ആദിവാസി
കുടികള്‍ ഒറ്റപ്പെട്ടു.

 പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗമായ കടത്തു വഞ്ചിയിലാണ് ങജ യും സംഘവും മറുകരയെത്തിയത്.പുഴയിലെ ശക്തമായ ഒഴുക്കു കാരണം ജങ്കാര്‍ സര്‍വീസ് ഇതുവരെ പുനസ്ഥാപിക്കാനായില്ല. ദുര്‍ഘടമായ കാട്ടുപാതയിലൂടെ കുടിയേറ്റ മേഖലയായ കല്ലേലിമേട് എത്തിയ സംഘം വെള്ളം കയറി നാശനഷ്ടങ്ങള്‍ സംഭവിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

300  ഓളം ആദിവാസി കുടുംബങ്ങള്‍ക്കും, 150 ഓളം വരുന്ന ഗ്രാമവാസികള്‍ക്കും വിതരണത്തിനായി  സൂക്ഷിച്ചിരുന്ന റേഷന്‍ സാധനങ്ങള്‍ വെള്ളം കയറി നശിച്ചു. 100  ഓളം ചാക്ക് അരിയും മൂന്ന് ചാക്ക് പഞ്ചസാരയും രണ്ട് ചാക്ക് ഗോതമ്പുമാണ് വെള്ളം കയറി ഉപയോഗശൂന്യമായത്.

സമീപത്തുള്ള തല വച്ച പാറ ആദിവാസി കോളനിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ജീപ്പ് മാത്രം കടന്നു പോകുന്ന ,കയറ്റിറക്കങ്ങളും ,കുണ്ടും ,കുഴിയും , കല്ലുകളുമുള്ള അതി ദുര്‍ഘട പാതയിലൂടെ മണിക്കൂറുകള്‍ സഞ്ചരിച്ചാണ് തലവച്ചപാറ ആദിവാസി കോളനിയില്‍ എം പിക്കും സംഘത്തിനും എത്താനായത്..

ഈ മേഖലയില്‍ പത്തിലധികം സ്ഥലത്ത് ഉരുള്‍പൊട്ടലുണ്ടായി. ഉരുള്‍പൊട്ടലില്‍ പൂര്‍ണമായി ഒലിച്ചുപോയ സന്തോഷിന്റെ ഉള്‍പ്പെടെയുള്ള
വീടുകളും കൃഷിയിടങ്ങളും നേരിട്ട് കണ്ട ശേഷം ഊരിലെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്ന് ഡീന്‍ പറഞ്ഞു


 പുറം ലോകവുമായി ഒറ്റപ്പെട്ടുകിടക്കുന്ന തലവച്ചപാറ ആദിവാസി കോളനിക്കാരുടെ ദുരിതജീവിതത്തിന് അറുതി വരുത്താന്‍ തന്നാലാകുന്ന ശ്രമമുണ്ടാകുമെന്ന ഉറപ്പു നല്കിയാണ് എം.പി.യും സംഘവും മടങ്ങിയത്..

 

 










<

JEEVAN TV NEWS

JEEVAN TV NEWS