jeevan news online

വാർത്തകൾ വിശദമായി

കുട്ടനാട്ടില്‍ ജലനിരപ്പുയരുന്നു


 


ആലപ്പുഴയില്‍ മഴ ശമിച്ചെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായി തുടരുന്നതിനാല്‍ കുട്ടനാട്ടില്‍ ജലനിരപ്പുയരുന്നു. കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ മടവീഴ്ചയുമുണ്ടായി.

വെള്ളം കയറിയതിനെത്തുടര്‍ന്ന് ആലപ്പുഴ ചങ്ങനാശേരി റോഡില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. വീടുകളില്‍ വെള്ളം കയറിയതോടെ കൈനകരിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. രാത്രിയോടെയാണ് കൈനകരിയിലെ വലിയകരി പാടശേഖരത്തില്‍ മടവീഴ്ചയുണ്ടായത്.

 350 ഏക്കര്‍ പാടശേഖരത്തില്‍ മട വീണതോടെ പ്രദേശത്തെ 450 വീടുകളില്‍ വെള്ളം കയറി. അപ്പര്‍കുട്ടനാട്ടിലെ വീയപുരം അച്ചനാരി  പുത്തന്‍ കേരി പാടത്ത് മട വീണ് 275 ഹെക്ടര്‍ കൃഷി നശിച്ചു. എസി കനാല്‍ കരകവിഞ്ഞതോടെ ആലപ്പുഴ ചങ്ങനാശേരി സംസ്ഥാന പാതയിലൂടെയുള്ള ഇരുചക്രവാഹനങ്ങളുടെയും ചെറുവാഹനങ്ങളുടെയും യാത്ര നിരോധിച്ചു.

ജില്ലയില്‍ ആകെ 33 ദുരിതാശ്വാസക്യാമ്പുകള്‍ ആരംഭിച്ചു. 606 കുടുംബങ്ങളിലെ 2200 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. കൈനകരിയില്‍ ഒഴിപ്പിക്കുന്നവര്‍ക്കായി ആലപ്പുഴ എസ്ഡിവി സ്‌കൂളില്‍ ക്യാമ്പ് തുടങ്ങി. ചെങ്ങന്നൂരിലും കുട്ടനാട്ടിലും ദുരന്തനിവാരണസേന സജ്ജമാണ്.

 തോട്ടപ്പള്ളി സ്പില്‍വേയുടെയും തണ്ണീര്‍മുക്കം ബണ്ടിന്റെയും ഷട്ടറുകള്‍ ഭൂരിഭാഗവും തുറന്നിട്ടിരിക്കുന്നതിനാല്‍ കടലിലേയ്ക്കുള്ള നീരൊഴുക്ക് കൂടി. ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസക്യാമ്പുകള്‍ തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS