jeevan news online

വാർത്തകൾ വിശദമായി

പ്രളയ ദുരിതങ്ങള്‍ക്ക് നടുവില്‍ സംസ്ഥാനത്ത് ഇന്ന് ബലിപെരുന്നാള്‍



പ്രളയ ദുരിതങ്ങള്‍ക്ക് നടുവില്‍ സംസ്ഥാനത്ത് ഇന്ന് ബലിപെരുന്നാള്‍. മലബാറിലെ ഭൂരിഭാഗം പേര്‍ക്കും ഇത്തവണത്തെ പെരുന്നാള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ശേഷിക്കുന്നവര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും. വടക്കന്‍ ജില്ലകളില്‍ പലയിടത്തും പള്ളികളില്‍ വെള്ളം കയറിയതിനാല്‍ പെരുന്നാള്‍ നമസ്‌കാരത്തിനും മറ്റും പകരം സൗകര്യം ഒരുക്കേണ്ടിവന്നു.

സാധാരണ പുതുവസ്ത്രങ്ങളണിഞ്ഞ് പെരുന്നാളിനെ വരവേല്‍ക്കുന്ന വിശ്വാസികള്‍ ഇത്തവണ പ്രളയ ദുരിതത്തിലായവര്‍ക്ക് വസ്ത്രങ്ങളെത്തിക്കാനുള്ള പരിശ്രമത്തിലാണ്. ഇത്തവണ ദുരിതാശ്വാസ ക്യാമ്പുകളും ഈദ് ഗാഹുകളായി.

മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ പെരുന്നാളിന് ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് പാളയം ഇമാം വിപി സുഹൈബ് മൗലവി പറഞ്ഞു. പെരുന്നാളിന് മാറ്റിവെച്ച പണം ദുരിതബാധിതര്‍ക്ക് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ ഇന്നലെയായിരുന്നു പെരുന്നാള്‍.

 

 










<

JEEVAN TV NEWS

JEEVAN TV NEWS