jeevan news online

വാർത്തകൾ വിശദമായി

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് മൂന്നാംദിവസവും തീവണ്ടി ഗതാഗതം താറുമാറായി



കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് മൂന്നാംദിവസവും തീവണ്ടി ഗതാഗതം താറുമാറായി. പാലക്കാട് ഡിവിഷനിലെ 12 തീവണ്ടികള്‍ റദ്ദാക്കി. 13 ദീര്‍ഘദൂര തീവണ്ടികള്‍ പല സ്ഥലങ്ങളിലായി ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

കണ്ണൂര്‍ആലപ്പുഴ എക്‌സ്പ്രസ്, പുതുച്ചേരിമംഗളൂരു എക്‌സ്പ്രസ്, കോയമ്ബത്തൂര്‍മംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ്, കണ്ണൂര്‍കോയമ്ബത്തൂര്‍ പാസഞ്ചര്‍, കോഴിക്കോട്‌ഷൊര്‍ണൂര്‍ പാസഞ്ചര്‍, കോഴിക്കോട്തൃശൂര്‍ പാസഞ്ചര്‍, ഷൊര്‍ണൂര്‍കോയമ്ബത്തൂര്‍ പാസഞ്ചര്‍ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. ഷൊര്‍ണ്ണൂര്‍ വഴിയുള്ള 18 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.

അതേസമയം, ആലപ്പുഴ പാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്ക് എത്തി. എറണാകുളം തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ്, നാഗര്‍കോവില്‍ മംഗലാപുരം ഏറനാട് എക്‌സ്പ്രസ് (വടക്കാഞ്ചേരി വരെ), കായംകുളം എറണാകുളം പാസഞ്ചര്‍, ആലപ്പുഴ എറണാകുളം പാസഞ്ചര്‍ എന്നീ ട്രെയിനുകള്‍ സര്‍വീസ് നടത്തും.


കോഴിക്കോട്, ഷൊര്‍ണൂര്‍, പാലക്കാട് പാതയില്‍ പലയിടങ്ങളിലും മണ്ണിടിഞ്ഞു.
തിരുവനന്തപുരം  ബാലരാമപുരത് റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞു വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. അതേ സമയം മണ്ണ് നീക്കം ചെയ്തു ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. തിരൂര്‍, കല്ലായി മേഖലയില്‍ റെയില്‍പാലങ്ങളില്‍ വെള്ളം കയറിയതായും റിപ്പോര്‍ട്ടുണ്ട്

 

 










<

JEEVAN TV NEWS

JEEVAN TV NEWS