jeevan news online

വാർത്തകൾ വിശദമായി

കനത്ത മഴയില്‍ പെരിയാര്‍ കരകവിഞ്ഞതിനെത്തുടര്‍ന്ന് ആലുവ മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തില്‍ മുങ്ങി



കനത്ത മഴയില്‍ പെരിയാര്‍ കരകവിഞ്ഞതിനെത്തുടര്‍ന്ന് ആലുവ മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തില്‍ മുങ്ങി. പുഴ കരകവിഞ്ഞില്ലെങ്കിലും തോടുകളിലൂടെ ഇരച്ചെത്തിയ വെള്ളം ഏലൂരിലെ മേത്താനം പരിസരവും വെള്ളക്കെട്ടിലാഴ്ത്തി.

കഴിഞ്ഞുപോയ മാഹാപ്രളയത്തിന്റെ ഓര്‍മ്മകള്‍ കണ്‍മുന്നില്‍  നില്‍ക്കുന്നതിനാല്‍ തന്നെ ഇത്തവണ ഒഴിഞ്ഞുപോകലിനു സര്‍ക്കാരിന്റെ മുന്നറിയിപ്പോ, ബലപ്രയോഗമോ ഒന്നും തന്നെ വേണ്ടിവന്നില്ല. തോരാത്ത മഴയില്‍ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ തന്നെ ജനം വീടുകള്‍ വിട്ടൊഴിഞ്ഞു തുടങ്ങി.

കരുമാലൂര്‍-ആലങ്ങാട് മേഖലകളില്‍ പെരിയാര്‍ കരകഴിഞ്ഞതിനാല്‍ കൃഷിയിടങങള്‍ വെള്ളത്തില്‍ മുങ്ങി. 8 അടിയോളം വെള്ളമാണ് പെരിയാറില്‍ ഈ ഭാഗത്ത് ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് പുറപ്പള്ളിക്കാവു ബണ്ടിന്റെ ഷട്ടറുകള്‍ രാത്രി തന്നെ തുറന്നു. വ്യവസായ മേഖലയിലും പെരിയാര്‍ കലങ്ങി മറിഞ്ഞ് കുത്തിയൊഴികുകയാണ്.

 സമുദ്ര നിരപ്പിനേക്കാളും 5.13 മീറ്റര്‍ ഉയരത്തിലാണ് പുഴയിലെ ജലനിരപ്പ്. മഹാപ്രളയം വന്‍ദുരിതം വിതച്ച ആലുവയില്‍ പുഴതീരത്തുള്ളവര്‍ എല്ലാം തന്നെ ഇപ്പോള്‍ ഒഴിഞ്ഞുപോകലിന്റെ തിരക്കലിണ്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS