jeevan news online

വാർത്തകൾ വിശദമായി

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു



അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗുജറാത്തി ചിത്രം ഹെല്ലാരൊവാണ് മികച്ച സിനിമ. മികച്ച നടിയായി കീര്‍ത്തി സുരേഷും നടന്‍മാരായി വിക്കി കൗശലും ആയുഷ്മാന്‍ ഖുറാനയും തെരഞ്ഞെടുക്കപ്പെട്ടു. എം.ജെ രാധാകൃഷ്ണനാണ് മികച്ച ഛായാഗ്രാഹകന്‍.

 ഉറി: ദ സര്‍ജിക്കല്‍ സ്!ട്രൈക്ക് ഒരുക്കിയ ആദിത്യ ധര്‍ ആണ് മികച്ച സംവിധായകന്‍. എം ജെ രാധാകൃഷ്!ണനാണ് മികച്ച ഛായാഗ്രാഹകന്‍. ഓള് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണത്തിനാണ് പുരസ്!കാരം. ഉറി ദ സര്‍ജിക്കല്‍ സ്!ട്രൈക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് വിക്കി കൌശല്‍ മികച്ച നടനായത്.

അന്ധാദുന്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ആയുഷ്!മാന്‍ ഖുറനെയും മികച്ച നടനായി. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജു മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം നേടി. സുഡാനി ഫ്രം നൈജിരിയയിലെ അഭിനയത്തിനു സാവിത്രിയും മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. സുഡാനി ഫ്രം നൈജീരിയയാണ് മികച്ച മലയാള ചിത്രം.

 

 










<

JEEVAN TV NEWS

JEEVAN TV NEWS