jeevan news online

വാർത്തകൾ വിശദമായി

മ്മുകശ്മീരില്‍ നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തുമെന്ന് നരേന്ദ്രമോഡി



ജമ്മുകശ്മീരില്‍ നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ജമ്മുകാശ്മീര്‍ വിഭജനം നടപ്പാക്കിയ ശേഷം ആദ്യമായി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോഡി. ജമ്മുകശ്മീര്‍ വിഭജനം ചരിത്രപരമായ തീരുമാനമാണെന്നും
നരേന്ദ്രമോഡി പറഞ്ഞു.  

കാശ്മീരില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി വരും. ജമ്മുകാശ്മീരില്‍ നിന്ന് തന്നെയാകും ജനപ്രതിനിധികളെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജമ്മുകാശ്മീരിലുണ്ടായത് ചരിത്രപരമായ തീരുമാനമെന്ന് നരേന്ദ്രമോദി പറഞ്ഞു.

ജമ്മുകാശ്മീരില്‍ ഉണ്ടായത് പുതുയുഗപ്പിറവിയാണ്. കാശ്മീരിന്റെ വികസനത്തിന് തടസമായി നിന്നത് ആര്‍ട്ടിക്കള്‍ 370 ആയിരുന്നു. സര്‍ദാര്‍ പട്ടേലിന്റെ സ്വപ്നമാണ് ജമ്മുകാശ്മീര്‍ വിഭജനത്തിലൂടെ നടപ്പാക്കിയതെന്നും മോഡി പറഞ്ഞു.

തീവ്രവാദം മൂലം 42000 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ആര്‍ട്ടിക്കിള്‍ 370 കാശ്മീരില്‍ ഭീകരതയ്ക്കും അഴിമതിക്കും വളമിട്ടു. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി കുടുംബവാഴ്ചയ്ക്ക് വഴിയൊരുക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

കാശ്മീരില്‍ കേന്ദ്രപദ്ധതികളുടെ പ്രയോജനം ഉറപ്പാക്കും. കൂടുതല്‍ തൊഴിലവസരം ഉണ്ടാകും. സ്വകാര്യനിക്ഷേപം കൊണ്ടുവരും.. ജമ്മുകാശ്മീരിന്റെ ആധുനിക വത്കരണത്തിനായിരിക്കും മുന്‍ഗന.


സ്‌കോളര്‍ഷിപ്പ് പദ്ധതി വിപുലീകരിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യത ഉറപ്പാക്കും. റോഡ്,റെയില്‍, വ്യോമഗതാഗതം എന്നിവ മെച്ചപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS